TopTop
Begin typing your search above and press return to search.

'വാതുക്കല് വെള്ളരിപ്രാവ്...' നൃത്തച്ചുവടുകളുമായി ഗ്രേസ് ആന്റണി

വാതുക്കല് വെള്ളരിപ്രാവ്... നൃത്തച്ചുവടുകളുമായി ഗ്രേസ് ആന്റണി

ജയസൂര്യ, അതിഥി റാവു, ദേവ് മോഹന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ വാതില്‍ക്കലെ വെള്ളരിപ്രാവ് എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. സംഗീതത്തിനു ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഈ ഗാനം ജനഹൃദയങ്ങളില്‍ കയറിപറ്റി. സിനിമ താരങ്ങള്‍ അടക്കം നിരവധി പേരാണ് ഈ പാട്ടിനൊപ്പം ചുവടുകള്‍വെക്കുന്നത്. ഇപ്പോള്‍, നടി ഗ്രേസ് ആന്റണിയാണ് 'വാതുക്കല് വെള്ളരിപ്രാവ്...' എന്ന ഗാനത്തിന്റെ നൃത്താവിഷ്‌കാരവുമായി രംഗത്തെത്തിയിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ ഗ്രേസ് പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ഗ്രേസ് ആന്റണി. സിമി മോള്‍ എന്ന കഥാപാത്രത്തെയാണ് 'കുമ്പളങ്ങി നൈറ്റ്സി'ല്‍ ഗ്രേസ് അവതരിപ്പിച്ചിരുന്നത്. പിന്നീട് ഗ്രേസ് സംവിധാനം ചെയ്ത ' ക്-നോളജ്' എന്ന ഹൃസ്വചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഹാപ്പി വെഡ്ഡിങ്‌സ്' എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് അഭിനയരംഗത്ത് എത്തുന്നത്. ഹാപ്പി വെഡ്ഡിങ്ങിനു ശേഷം 'ജോര്‍ജേട്ടന്‍സ് പൂരം', 'ലക്ഷ്യം' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.


Next Story

Related Stories