TopTop
Begin typing your search above and press return to search.

ഈ വില്‍പ്പന ലാഭത്തിന് മാത്രമുള്ളതല്ല - വീഡിയോ

ഈ വില്‍പ്പന ലാഭത്തിന് മാത്രമുള്ളതല്ല - വീഡിയോ

നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണമാണ്. ചില സമയങ്ങളില്‍ ഈ ഭക്ഷണത്തിന് വേണ്ടിയായിരിക്കും നമ്മള്‍ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുക. അത്തരം സാഹചര്യങ്ങളില്‍ ചിലരുടെ സഹായഹസ്തം വലിയ ആശ്വാസമായിരിക്കും നല്‍കുക. ഇത്തരത്തില്‍ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്ന ഒരു മനുഷ്യനുണ്ട് എറണാകുളം ജില്ലയില്‍. ജെഫി സേവ്യറുടെ പച്ചക്കറിക്കടയില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് പച്ചക്കറി സൗജന്യമാണ്.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെഫി, ആലുവ പുളിഞ്ചടുള്ള തന്റെ കട പൂട്ടി ഇറങ്ങി പിന്നീട് തിരിച്ചു വന്നപ്പോള്‍ ഉപേക്ഷിച്ച പച്ചക്കറികളില്‍ നിന്നും ഒരാള്‍ പച്ചക്കറി എടുക്കുന്നത് കാണാനിടയായി. അന്വേഷിച്ചപ്പോള്‍ ഭാര്യയ്ക്ക് ക്യാന്‍സര്‍ ആണെന്നും സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണെന്നുമായിരുന്നു മറുപടി. പിറ്റേന്നു മുതല്‍ തന്നെ ജെഫി ക്യാന്‍സര്‍ രോഗികള്‍ക്ക് പച്ചക്കറി സൗജന്യമായി നല്‍കിത്തുടങ്ങി.

ഞായറാഴ്ച ഒഴിച്ച് ബാക്കി എല്ലാദിവസവും ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണിവരെ ജെഫിയുടെ കടയില്‍ വന്ന് ക്യാന്‍സര്‍ രോഗികള്‍ക്കോ, അവരുടെ ബന്ധുക്കള്‍ക്കോ പച്ചക്കറിവാങ്ങാം.

വീഡിയോ



Next Story

Related Stories