TopTop
Begin typing your search above and press return to search.

'വെടിവെപ്പ് തുടങ്ങിയിട്ട് കുറെ നേരമായല്ലോ, എന്നിട്ടും ആരും വീണില്ല', മംഗളുരുവില്‍ പൊലീസുകാരുടെ സംഭാഷണം പുറത്ത്

വെടിവെപ്പ് തുടങ്ങിയിട്ട് കുറെ നേരമായല്ലോ, എന്നിട്ടും ആരും വീണില്ല, മംഗളുരുവില്‍ പൊലീസുകാരുടെ സംഭാഷണം പുറത്ത്

ഒരു വെടി പോലും കൊണ്ടില്ല, ഒരാൾ പോലും മരിച്ചിട്ടില്ല', പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ മംഗളൂരുവിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടെ സംഭവത്തിന് പിന്നാലെ പ്രദേശത്ത് നിന്നെന്ന പേരിൽ പുറത്ത് വരുന്ന ദൃശ്യങ്ങളിൽ ഒന്നിലെ സംഭാഷണങ്ങളിൽ ഒന്നാണ് ഇത്. പോലീസ് വെടിവയ്പ്പിന് പിന്നാലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ മറ്റൊരാളോട് പറയുന്ന വാക്കുകൾ ആണിത്.

വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റില്ലെന്ന് ഖേദം പ്രകടിപ്പിക്കുകയാണ് ഉദ്യോഗസ്ഥൻ. ഇത് മംഗളൂരുവില്‍ നിന്നുള്ള വീഡിയോ എന്ന പേരില്‍ ട്വിറ്ററിലാണ് പത്ത് സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രചരിക്കുന്നത്. പത്രപ്രവർത്തകനായ ചേതൻ‌ കുമാറാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.

ഒരു പോലീസുകാരൻ മറ്റൊരാളോട് ചോദിക്കുന്നു: "അരെ... നിങ്ങൾ വെടിവെച്ചിരിക്കുന്നു, പക്ഷേ ഒരു വെടിയുണ്ടയും ആർക്കും കൊണ്ടില്ല, ഒരാൾ പോലും മരിച്ചിട്ടില്ല ..." എന്നാണ് വീഡിയോയിലെ പരാമർശം. ആളപായം ഉണ്ടാകണമെന്ന് കരുതിതന്നെയാണ് പോലീസ് വെടിയുതിർ‌ത്തതെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ എന്നാണ് ഇതിനോട് പ്രതികരിക്കുന്നവരുടെ നിലപാട്.

Got this video from Mangaluru. One cop asking another: "Arrey you"ve been firing but no bullet has hit anybody, and not even one dead..." I really hope this isn"t the whole story @compolmlr @CMofKarnataka. This isn"t good, and I hope there"s an explanation. #CAA_NRCProtests pic.twitter.com/HNyimSgzmR
— Chethan Kumar (@Chethan_Dash) December 21, 2019

വ്യാഴാഴ്ചയാണ് മംഗളൂരുവിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവയ്പ്പുണ്ടായത്. മംഗളൂരുവിൽ വെടിയേറ്റ ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ മംഗലാപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ച് ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കാനെത്തുകയും ചെയ്യ്തു. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പൊലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് റബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്.

Next Story

Related Stories