TopTop
Begin typing your search above and press return to search.

തെലങ്കാന: ഹോസ്റ്റലിൽ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു, അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിച്ച പിതാവിന് പോലീസ് മർദ്ദനം- വീഡിയോ

തെലങ്കാന: ഹോസ്റ്റലിൽ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു, അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിച്ച പിതാവിന് പോലീസ് മർദ്ദനം- വീഡിയോ

തെലങ്കാനയിൽ കോളജ് ഹോസ്റ്റല്‍ ശുചിമുറിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിച്ച പിതാവിനെതിരെ പോലീസിന്റെ കയ്യേറ്റം. പതിനാറുകാരിയായ ബി സന്ധ്യറാണിയുടെ മരണത്തിൽ കോളേജ് മാനേജ്മെന്റിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പിതാവ് എസ് ചന്ദ്രശേഖർ പ്രതിഷേധിച്ചത്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

കുട്ടിയുടെ മൃതദേഹം പോലീസ് മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് പിതാവ് പ്രതിഷേധിച്ചത്. മൃതദേഹം വഹിച്ച് മൊബൈൽ ഫ്രീസറിന് മുന്നിൽ കിടന്ന പ്രതിഷേധിച്ച ചന്ദ്രശേഖറിനെ പോലീസ് കയ്യേറ്റം ചെയ്യുകയായിരുന്നുന്നു. പോലീസുകാരൻ‌ ഇദ്ദേഹത്തെ ചവിട്ടുന്നതും ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിക്കുന്നതിന്റെയും വീഡിയോ ഉള്‍പ്പെടെ പുറത്ത് വന്നു. സംഭവത്തിൽ പോലീസുകാരുടെ നടപടിയെ വിമർശിച്ച് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പട്ടൻചേരു സർക്കാർ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്.

Very disturbing... Body of 16-year-old girl who died under suspicious circumstances at private junior college in #Patancheru being shifted at breakneck speed by @TelanganaPolice; girl"s father who wanted to stop & ask questions is kicked by the policeman; where is empathy?? @ndtv pic.twitter.com/QcoUsnBuY1
— Uma Sudhir (@umasudhir) February 26, 2020

എന്നാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നത് തടയാനാണ് പോലീസ് ശ്രമിച്ചതെന്ന് സംഗറെഡി ജില്ലാ പോലീസ് സൂപ്രണ്ട് ചന്ദന ദീപ്തി പ്രതികരിച്ചു. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃതദേഹം മോർച്ചറിയില്‍ നിന്നും കൊണ്ട് പോവാനും റോഡ് ഉപരോധിക്കാനും ശ്രമിച്ചു. മോർച്ചറിയുടെ ചില്ല് തകർക്കുന്ന സംഭവം വരെ ഉണ്ടായി. മൃതദേഹം പോലീസ് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു. ഈ നടപടിക്കിടെയാണ് ഒരു പോലീസുകാരൻ കുട്ടിയുടെ അച്ഛന് നേരെ ബലം പ്രയോഗിച്ചത്. സംഭവത്തിൽ വീഡിയോ പരിശോധിച്ച് നടപടി ആരംഭിച്ചു. എന്നും എസ് പി വ്യക്തമാക്കുന്നു. ആരോപണവിധേയനായി പോലീസ് കോൺസ്റ്റബിളിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവർ ഉറപ്പുനൽകി,

Next Story

Related Stories