TopTop
Begin typing your search above and press return to search.

ഇവയെല്ലാം എന്താണെന്ന് കണ്ടുതന്നെ അറിയണം; ട്വിറ്ററില്‍ വൈറലായ രസകരമായ വീഡിയോ

ഇവയെല്ലാം എന്താണെന്ന് കണ്ടുതന്നെ അറിയണം; ട്വിറ്ററില്‍ വൈറലായ രസകരമായ വീഡിയോ

ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ ടോയ്ലറ്റ് പേപ്പറോ, സോപ്പോ, ചെടിച്ചട്ടിയോ, ഷൂവോ ഒക്കെയാകാം ഈ വസ്തുക്കള്‍. എന്നാല്‍ അല്‍പ്പംകൂടി കാണുമ്പോള്‍ ഇതൊന്നും അതൊന്നുമല്ലെന്ന് മനസിലാകും. ട്വിറ്ററില്‍ വൈറലായ ഒരു വീഡിയോയാണ് ഇത്തരത്തില്‍ നമ്മുടെ കാഴ്ച്ചയെ വെല്ലുവിളിക്കുന്നത്.

പ്രമുഖ ഷെഫ് ടൂബ ഗെക് ഗില്ലിന്റെ 'സ്പെഷ്യല്‍ ത്രീ-ഡി' കേക്കുകളാണ് വിവിധ രൂപങ്ങളില്‍ വീഡിയോയിലുള്ളത്. കാഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്ന തരത്തിലാണ് ഓരോ കേക്കുകളുടേയും ഡിസൈന്‍.

ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ട്വിറ്ററില്‍ മാത്രം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. കണ്ണുകളെ വിശ്വസിക്കാന്‍ കഴിയില്ലെന്നും കുക്കിങിന് പകരം മാജിക്കാണ് ഷെഫ് ചെയ്യുന്നതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ അസാധാരണമായ ഡിസൈനുകളില്‍ കേക്ക് തയ്യാറാക്കുന്നതിന്റേയും അവ കട്ട് ചെയ്യുന്നതിന്റേയുമെല്ലാം വീഡിയോകള്‍ മുമ്പും സമൂഹമാധ്യമങ്ങളില്‍ വളരെയധികം പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ ഷെഫ് ടൂബയുടെ കേക്കുകളുടെ 'പെര്‍ഫക്ഷന്‍' ആണ് ഈ വീഡിയോയെ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാക്കുന്നത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">We are all cake <a href="https://t.co/9u3hrtbvET">https://t.co/9u3hrtbvET</a></p>— (((MALIK))) (@DarkskinJuice) <a href="https://twitter.com/DarkskinJuice/status/1282567977800523776?ref_src=twsrc^tfw">July 13, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories