TopTop
Begin typing your search above and press return to search.

'ഭൂമിക്ക് പച്ചിലത്തണല്‍'; കോവിഡ് കാല ഭൌമ ദിനത്തില്‍ ചെടികള്‍ നട്ട് ശ്രീ ശാരദ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍

ഭൂമിക്ക് പച്ചിലത്തണല്‍; കോവിഡ് കാല ഭൌമ ദിനത്തില്‍ ചെടികള്‍ നട്ട് ശ്രീ ശാരദ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍

ലോക ഭൗമ ദിനത്തിൽ വിദ്യാർത്ഥികൾക്കായി ചെടിനടൽ മത്സരം സംഘടിപ്പിച്ച് കാലടി ശ്രീ ശാരദ ഹയർ സെക്കണ്ടറി സ്കൂൾ. ലോക്ക് ഡൌൺ ആയതിനാൽ സ്വന്തം വീട്ടുമുറ്റത്താണ് കുട്ടികൾ ചെടി നട്ടത്. ഭൂമിയുടെ നാളേക്കായി ഒരു തൈ നടാം എന്ന സുഗതകുമാരിയുടെ കവിത കേട്ടാണ് കുട്ടികൾ മുന്നിട്ടിറങ്ങിയത്. ഗായകൻ ജി വേണുഗോപാൽ ആണ് കവിത ആലപിച്ചത്. കവിതയ്ക്കു ശേഷം ഭൂമിയും പരിസരവും ഞാൻ സംരക്ഷിക്കും എന്ന പ്രതിജ്ഞ വീഡിയോ കോൺഫെറിൻസിങ് വഴി പലയിടങ്ങളിൽ നിന്നായി കുട്ടികൾ ഏറ്റു ചൊല്ലി. തുടർന്നായിരുന്നു തൈ നടൽ. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ കുട്ടികൾക്ക് ഭൗമദിന സന്ദേശം നൽകി. ജീവിതത്തിലെ എല്ലാ ദിവസവും ഭൂമിക്കുവേണ്ടി മാറ്റി വയ്ക്കുക. ഈ ഭൂമി ഇല്ലെങ്കിൽ നമ്മളില്ല. ഭൂമി അമ്മയാണ് എന്ന് പറയുന്നത് വെറും കവി ഭാവനയല്ല, അദ്ദേഹം വ്യക്തമാക്കി. സാമൂഹിക അകലം പാലിച്ചുകൊണ്ട് സ്വന്തം വീട്ടിൽ ഇരുന്നു തന്നെ എങ്ങനെ നമ്മുടെ പ്രകൃതിയെ പരിപാലിക്കാമെന്നും, നാളേക്കുവേണ്ടി കാത്തുസൂക്ഷിക്കാമെന്നും കുട്ടികളെ ബോധവാന്മാരാക്കാനാണ് ഇങ്ങനെ ഒരു ഉദ്യമം എന്ന് കാലടി ശ്രീ ശാരദ ഹയർ സെക്കണ്ടറി സ്കൂൾ സീനിയർ പ്രിൻസിപ്പാൾ ദീപ ചന്ദ്രൻ പറഞ്ഞു. കുട്ടികൾ അയച്ചു കൊടുക്കുന്ന ചെടി നടൽ വീഡിയോ സ്കൂളിന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്യും എന്നും ശ്രീമതി ദീപ ചന്ദ്രൻ പറഞ്ഞു.


Next Story

Related Stories