TopTop
Begin typing your search above and press return to search.

എട്ട് യുപി പൊലീസുകാരെ കൊന്ന ക്രിമിനൽ സംഘ നേതാവ് വികാസ് ദുബെയുടെ അന്ത്യം ഇങ്ങനെ (വീഡിയോ)

എട്ട് യുപി പൊലീസുകാരെ കൊന്ന ക്രിമിനൽ സംഘ നേതാവ് വികാസ് ദുബെയുടെ അന്ത്യം ഇങ്ങനെ (വീഡിയോ)

ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലുള്ള ബിക്രുവിൽ ഒരു ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം എട്ട് പൊലീസുകാരെ വെടിവച്ച്കൊന്ന ക്രിമിനൽ സംഘ നേതാവ് വികാസ് ദുബെയെ പൊലീസ് അറസ്റ്റ് ചെയ്തത് ഇന്നലെ മധ്യപ്രദേശിൽ നിന്നാണ്. അഞ്ച് ദിവസത്തെ തിരച്ചിലിന് ശേഷം മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള ഒരു ക്ഷേത്രത്തിൽ നിന്നാണ് വികാസ് ദുബെയെ പൊലീസ് പിടികൂടിയത്.

ആദ്യം ഹരിയാനയിലേയ്ക്കും പിന്നീട് രാജസ്ഥാനിലേയ്ക്കും കടന്ന വികാസ് ദുബെ ഒടുവിൽ മധ്യപ്രദേശിലെത്തുകയായിരുന്നു. തങ്ങളുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയും അഞ്ച് ദിവസത്തോളെ ചുറ്റിക്കുകയും ചെയ്ത ഗുണ്ടാനേതാവ് യുപി പൊലീസിന് വലിയ ക്ഷീണവും നാണക്കേടുമുണ്ടാക്കിയിരുന്നു. വികാസ് ദുബെയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ വരെയാണ് പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചത്. ഒടുവിൽ ഇന്നലെ മധ്യപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വികാസ് ദുബെയുട് അഞ്ച് അനുയായികളെ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലിൽ വധിക്കുകയും ഭാര്യയേയും മകനേയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഹൈവേയിൽ കനത്ത മഴയിൽ പോകവെ വികാസ് ദുബെ പൊലീസ് വാഹനം മറച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ചെന്നും വെടിവച്ചെന്നും പൊലീസ് പറയുന്നു. വികാസ് ദുബെയെ ആശുപത്രിയിൽ സ്ട്രെച്ചറിൽ കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ:


Next Story

Related Stories