TopTop
Begin typing your search above and press return to search.

'പതിനാറ് വര്‍ഷത്തിനിടയില്‍ ഇതാദ്യം'; ദിവ്യയുടെ പാട്ട് പങ്കുവെച്ച് വിനീത്

പതിനാറ് വര്‍ഷത്തിനിടയില്‍ ഇതാദ്യം; ദിവ്യയുടെ പാട്ട് പങ്കുവെച്ച് വിനീത്

ഗായകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ എന്നിങ്ങനെ വിനീത് ശ്രീനിവാസന്‍ സിനിമയിലെ പല മേഖലകളിലും മികവു തെളിയിച്ചിട്ടുണ്ട്. നടനും സംവിധായകനുമെല്ലാം ആയെങ്കിലും വിനീതിന്റെ പാട്ട് ഇപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ വിനീതിന്റെ ഭാര്യയുടെ പാട്ടും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.

ഭാര്യ ദിവ്യ പാടുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിനീത് പങ്കുവെച്ചിരിക്കുന്നുത്.' പതിനാറുവര്‍ഷമായി അവള്‍ക്കൊപ്പം, ഇതാദ്യമായാണ് അവളുടെ പാട്ട് റെക്കോഡ് ചെയ്യാന്‍ സമ്മതിക്കുന്നതെന്ന' അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തെന്‍ട്രല്‍ വന്ത് തീണ്ടുമ്പോത് എന്ന ഗാനമാണ് ദിവ്യ ആലപിക്കുന്നത്.



Next Story

Related Stories