TopTop
Begin typing your search above and press return to search.

"മോള്‍ക്ക് ഫോണ്‍ കൊടുക്കാം, രണ്ട് മിനിറ്റ് കഴിഞ്ഞു വിളിക്കൂ" എന്നായിരുന്നു ആ അച്ഛന്‍ അവസാനമായി ഞങ്ങളോടു പറഞ്ഞത്, കണ്ണീരോടെയല്ലാതെ ദേവു ചന്ദനയുടെ ഈ ഡാന്‍സ് ഇനി കാണാനാവില്ല (വീഡിയോ)

"മോള്‍ക്ക് ഫോണ്‍ കൊടുക്കാം, രണ്ട് മിനിറ്റ് കഴിഞ്ഞു വിളിക്കൂ" എന്നായിരുന്നു ആ അച്ഛന്‍ അവസാനമായി ഞങ്ങളോടു പറഞ്ഞത്, കണ്ണീരോടെയല്ലാതെ ദേവു ചന്ദനയുടെ ഈ ഡാന്‍സ് ഇനി കാണാനാവില്ല (വീഡിയോ)

ചന്ദനയ്ക്ക് ചികിത്സ സഹായം വേണമെന്ന ഫോര്‍വേഡ് മെസേജ് കണ്ട് അഴിമുഖം ദേവു എന്ന ചന്ദനയുടെ അച്ഛനുമായി ബന്ധപ്പെട്ടത് ജൂണ്‍ 29 നായിരുന്നു. "മോള്‍ക്ക് ഫോണ്‍ കൊടുക്കാം രണ്ട് മിനിറ്റ് കഴിഞ്ഞു വിളിക്കൂ" എന്നായിരുന്നു മറുപടി. പിന്നീട് വിളിച്ചിട്ട് ഫോണ്‍ ആരും അറ്റന്‍ഡ് ചെയ്യുകയുണ്ടായില്ല. ഇപ്പോള്‍ അച്ഛന്‍ മകളെ വിട്ടു പോയിരിക്കുന്നു.

നൂറനാട് പുത്തന്‍വിള അമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവെച്ചാണ് ദേവു എന്ന ചന്ദന സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിനു പിന്നാലെ 2019 മെയില്‍ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലും പങ്കെടുത്തു. എന്നാല്‍ ചന്ദനയിപ്പോള്‍ ഗുരുതര രോഗം ബാധിച്ചു ചികിത്സയിലാണ്. തലച്ചോറിലെ കോശങ്ങള്‍ നശിച്ചു പോകുന്ന ഗുരുതര രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് ചന്ദനയിപ്പോള്‍.

ഇന്ന് രാവിലെയാണ് ചന്ദനയുടെ അച്ഛന്‍ ചന്ദ്രബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മകളെ ചികിത്സിക്കുന്ന എസ് എ ടി ആശുപത്രിയുടെ പിന്നിലെ നഴ്‌സിങ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലാണ് ചന്ദ്രബാബുവിനെ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായിരുന്നു ഇദ്ദേഹം.

ചന്ദന ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന ചന്ദനയ്ക്ക് ചികിത്സ സഹായം നല്‍കാന്‍ അമ്മയുടെ അക്കൗണ്ടിലേക്ക് പണമടയ്ക്കാവുന്നതാണ്.

Rajitha J R

Account no. : 3015101009582

Bank name : Canara Bank

Branch : Nooranad

IFSC code : CNRB0003015

Phone number : 9526520463


Next Story

Related Stories