TopTop
Begin typing your search above and press return to search.

'നോ ഹാന്‍ഡ്ഷെയ്ക്ക്'; ഇന്ത്യന്‍ രീതിയില്‍ നമസ്തേ പറഞ്ഞ് എയ്ഞ്ച‌ല മെര്‍ക്കലും ഇമ്മാനുവല്‍ മാക്രോണും (വൈറല്‍ വീഡിയോ)

നോ ഹാന്‍ഡ്ഷെയ്ക്ക്; ഇന്ത്യന്‍ രീതിയില്‍ നമസ്തേ പറഞ്ഞ് എയ്ഞ്ച‌ല മെര്‍ക്കലും ഇമ്മാനുവല്‍ മാക്രോണും (വൈറല്‍ വീഡിയോ)

കൊറോണ വൈറസ് മനുഷ്യര്‍ക്കുണ്ടാക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിയായിട്ടില്ല എന്നു മാത്രമല്ല, ലോകമെമ്പാടും കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നു. മനുഷ്യരുടെ ജീവിതരീതികളിലും ഇതിനനുസരിച്ച് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ലോക നേതാക്കള്‍ ഈ മഹാമാരിയുടെ കാലത്ത് പാലിക്കുന്ന കാര്യങ്ങള്‍. ഇതിന്റെ ഉദാഹരണമായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നതാണ് ഫ്രഞ്ച് പ്രസിഡന്റിനെ കാണാന്‍ ജര്‍മന്‍ ചാന്‍സിലര്‍ എത്തിയപ്പോള്‍ ഇരു നേതാക്കളും അഭിവാദ്യം ചെയ്ത രീതി- ഇന്ത്യന്‍ രീതിയില്‍ നമസ്‌തെ.

കോവിഡ് പടരുന്നത് തടയാന്‍ ശാരീരിക അകലം പാലിക്കണമെന്നത് നടപ്പായിത്തുടങ്ങിയതിനു ശേഷം ലോകനേതാക്കള്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ ഹസ്തദാനം ചെയ്യുന്നത് പൊതുവെ ഒഴിവാക്കാറുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ അദ്ദേഹം താമസിക്കുന്ന മെഡിറ്ററേനിയന്‍ ഹോളിഡേ റിട്രീറ്റില്‍ കാണാനെത്തിയപ്പോള്‍ ജര്‍മന്‍ ചാന്‍സിലര്‍ എയ്ഞ്ചല മെര്‍ക്കല്‍ സ്വീകരിച്ച രീതിയും ഇതുതന്നെ. പതിവ് ഹസ്തദാനത്തിനു പകരം നമസ്‌തെ.

മാക്രാണാണ് ചെറുതായി കുനിഞ്ഞ് കൈകള്‍ കൂപ്പി മെര്‍ക്കലിനെ ആദ്യം അഭിവാദ്യം ചെയ്തത്. ഇതേ രീതിയില്‍ തന്നെ ജര്‍മന്‍ ചാന്‍സിലറും പ്രത്യഭിവാദ്യം ചെയ്തു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്ന് മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചാള്‍സ് രാജകുമാരനും ഇന്ത്യന്‍ നമസ്‌തെ വഴി അഭിവാദ്യം ചെയ്യുന്നത് ഏറെ പ്രചാരം നേടിയിരുന്നു. അതിനു മുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും ഹസ്തദാനത്തിനു പകരം നമസ്‌തെ രീതി അവലംബിക്കാനും ശാരീരിക അകലം പാലിക്കാനും പൗരന്മാരോട് ആഹ്വാനം ചെയ്തിരുന്നു.



Next Story

Related Stories