TopTop
Begin typing your search above and press return to search.

'ഇതും നാം അതിജീവിക്കും'; റഫീക്ക് അഹമ്മദ് രചിച്ച ഗാനം പുറത്തിറങ്ങി

ഇതും നാം അതിജീവിക്കും; റഫീക്ക് അഹമ്മദ് രചിച്ച ഗാനം പുറത്തിറങ്ങി

റഫീക്ക് അഹമ്മദ് രചിച്ച 'ഇതും നാം അതിജീവിക്കും' എന്ന ഗാനം ഇന്ന് പുറത്തിറക്കി. ഈ മഹാമാരിക്കിടയിലും മനുഷ്യനന്മയും സ്‌നേഹവും നമ്മെ നയിക്കട്ടെ എന്ന പ്രത്യാശ നല്‍കുന്നതാണ് ഈ ഗാനം. കണ്ണൂര്‍ ജില്ല കളക്ടര്‍ ആണ് ഈ ഗാനം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.

ജയന്‍ മാങ്ങാടാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ രവിയാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. കണ്ണൂരിന്റെ ദൃശ്യ ഭംഗികള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. ഇത് കഴിഞ്ഞേപോവും ഇതുകഴിഞ്ഞേപോവും ഇത് കഴിഞ്ഞാലും നാം അതിജീവിക്കും എന്ന വരികളോടെയാണ് ഗാനം തുടങ്ങിയിരിക്കുന്നത്. ഇതുവരെയുള്ള ലോകമല്ല ഇനി വരാനുള്ളതെന്നും. ഇപ്പോള്‍ മനസുകൊണ്ട് അടുത്ത് ശരീരംകൊണ്ട് അകന്നിരിക്കാമെന്നും പാട്ടില്‍ പറയുന്നു.


Next Story

Related Stories