TopTop
Begin typing your search above and press return to search.

അഭ്യാസപ്രകടനങ്ങളുമായി കൂട്ടുകൂടാന്‍ ചെന്ന് ആനക്കൂട്ടി, ഭാവ വ്യത്യാസമില്ലാതെ നോക്കിനിന്ന് പശുക്കള്‍-വൈറല്‍ വീഡിയോ

അഭ്യാസപ്രകടനങ്ങളുമായി കൂട്ടുകൂടാന്‍ ചെന്ന് ആനക്കൂട്ടി, ഭാവ വ്യത്യാസമില്ലാതെ നോക്കിനിന്ന് പശുക്കള്‍-വൈറല്‍ വീഡിയോ


ചിലര്‍ മറ്റുള്ളവരുടെ സൗഹൃദം നേടാനായി എന്ത് സാഹസവും ചെയ്യും. എന്നാല്‍ പലപ്പോഴും ഇത്തരം ആളുകള്‍ ആഗ്രഹിച്ച സൗഹൃദം തിരികെ ലഭിക്കണമെന്നില്ല. ഇത്തരം കാഴ്ച്ചകള്‍ മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല മൃഗങ്ങള്‍ക്കിടയിലുമുണ്ടെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ ഈ രസകരമായ വീഡിയോ പങ്കുവെച്ചത്. ആനയ്ക്ക് തെറ്റായ സംഘത്തോട് പ്രണയം തോന്നിയപ്പോഴെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ പതിനായിരക്കണക്കിന് ആള്‍ക്കാരാണ് കണ്ടത്.

പശുക്കൂട്ടത്തോട് കൂട്ടുകൂടാന്‍ പോയ ഒരു ആനക്കുട്ടിയുടേതാണ് വീഡിയോ. പശുക്കൂട്ടത്തിന്റെ മുന്‍പിലെത്തി ആനക്കുട്ടി അവരെ ആകര്‍ഷിക്കാനായി പലതരം അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നു. ഇരുന്നും കിടന്നും തുമ്പികൈ ഉയര്‍ത്തിയുമെല്ലാം ആനക്കുട്ടി പശുക്കളുടെ ശ്രദ്ധനേടാന്‍ പരിശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പശുക്കള്‍ ഇതെല്ലാം കണ്ടിട്ടും ഭാവ വ്യത്യാസമില്ലാതെ ആനക്കുട്ടിയെ നോക്കിനില്‍ക്കുകയാണ്.


Next Story

Related Stories