TopTop
Begin typing your search above and press return to search.

മറ്റുള്ളവരുടെ വിശപ്പിനെക്കുറിച്ചോര്‍ക്കുന്ന മനുഷ്യര്‍; വെള്ളപ്പൊക്ക കെടുതിയില്‍ വലയുന്നവര്‍ക്ക് ട്രെയിനില്‍ നിന്ന് ഭക്ഷണപ്പൊതികളിട്ടു കൊടുക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ (വീഡിയോ)

മറ്റുള്ളവരുടെ വിശപ്പിനെക്കുറിച്ചോര്‍ക്കുന്ന മനുഷ്യര്‍; വെള്ളപ്പൊക്ക കെടുതിയില്‍ വലയുന്നവര്‍ക്ക് ട്രെയിനില്‍ നിന്ന് ഭക്ഷണപ്പൊതികളിട്ടു കൊടുക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ (വീഡിയോ)

മനുഷ്യരിലും മനുഷ്യനന്മയിലുമുള്ള വിശ്വാസം നഷ്ടമാകാന്‍ ഇനിയും സമയമായിട്ടില്ല എന്ന് തെളിയിക്കുന്ന കാര്യങ്ങളാണ്‌ ദുരിതകാലത്തിലും ചില സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മിസോറാമില്‍ നിന്നുള്ള കാഴ്ചകള്‍.

കൊറോണ - ലോക്ഡൗണ്‍ മൂലം ബെംഗളുരുവില്‍ നിന്ന് മിസോറാമിലേക്ക് തിരികെ പോകുന്ന കുടിയേറ്റ തൊഴിലാളികള്‍ ട്രാക്കിനിരുവശവുമുള്ള ആളുകള്‍ക്ക് തങ്ങളുടെ ഭക്ഷണ പൊതികള്‍ ട്രെയിനില്‍ നിന്ന് ഇട്ടു കൊടുക്കുന്നദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വെള്ളപ്പൊക്കം മൂലം കെടുതി അനുഭവിക്കുന്നവരെയാണ് ഈ വിധത്തില്‍ സഹായിക്കുന്നത് എന്നാണ് ഇതിനെക്കുറിച്ച് പറയുന്നതെങ്കിലും ഇത് കഴിഞ്ഞ പ്രളയകാലത്ത് ഉണ്ടായതാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. വെള്ളം കയറി മൂടിയ ട്രാക്കിലാണ് ടാര്‍പോളിന്‍ വലിച്ചു കെട്ടി ഇവിടെ മനുഷ്യര്‍ ജീവിക്കുന്നത്.

കഴിഞ്ഞ പ്രളയ കാലത്തെയായാലും ഇപ്പോള്‍ നടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന്റെ ഇടയിലായാലും പ്രകീര്‍ത്തിക്കപ്പെടേണ്ട കാര്യമാണ് എന്നതില്‍ ആര്‍ക്കും സംശയമൊന്നുമില്ല എന്ന് ട്വിറ്ററില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തവര്‍ അഭിപ്രായപ്പെടുന്നു.


Next Story

Related Stories