TopTop
Begin typing your search above and press return to search.

ലോക് ഡൗണ്‍ കാലത്ത് കുടുംബത്തെ പോറ്റാന്‍ 75 കാരി റോഡില്‍; മുത്തശ്ശിയുടെ അഭ്യാസങ്ങള്‍ കാണാം

ലോക് ഡൗണ്‍ കാലത്ത് കുടുംബത്തെ പോറ്റാന്‍ 75 കാരി റോഡില്‍; മുത്തശ്ശിയുടെ അഭ്യാസങ്ങള്‍ കാണാം

ചിലരെ കാണുമ്പോള്‍ പ്രായം വെറും നമ്പര്‍ മാത്രമാണെന്നു തോന്നാറില്ലേ. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 75 വയസുള്ള മുത്തശ്ശി റോഡ് സൈഡില്‍ നിന്ന് ആയോധന കല പ്രദര്‍ശിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. പൂനെയില്‍ നിന്നുള്ളതാണ് വീഡിയോ.

എന്നാല്‍ ആ പ്രവര്‍ത്തി കേവലം പ്രദര്‍ശതനത്തിനു വേണ്ടി മാത്രമായിരുന്നില്ല. തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന് കൂടി വേണ്ടിയായിരുന്നു. ലോക് ഡൗണ്‍ കാലത്ത് വീട്ടിലുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് വേണ്ടി പണം സമ്പാദിക്കാനാണ് റോഡില്‍ നിന്നും മുത്തശ്ശി അഭ്യാസ പ്രകടനങ്ങള്‍ കാണിക്കുന്നത്. മാസ് ധരിച്ച് സാമൂഹിക അകലം പാലിച്ചു കൊണ്ടാണ് മുത്തശ്ശി നില്‍ക്കുന്നത്.

ഹട്ടിന്ദര്‍ സിങ് എന്ന ട്വിറ്റര്‍ യൂസറാണ് ആദ്യമായി ഈ വീഡിയ ട്വീറ്റ് ചെയ്യുന്നത്. മുത്തശ്ശിക്ക് 75 വയസ് പ്രായമുണ്ടെന്നും കുടംബത്തെ പോറ്റുന്നതിനായാണ് ലാത്തി ഉപയോഗിച്ചുള്ള ആയോധന കല പ്രദര്‍ശിപ്പിക്കുന്നത് എന്നും അദ്ദേഹം വീഡിയോയുടെ ക്യാപ്ഷനായി നല്‍കി.

This Mataji From Pune Is 75Years Old, She Shows Her Lathi Skills On The Roads Of Pune For Her Survival.

Even During This Lockdown And Pandemic She Is Forced To Do It As It Seems She Don"t Have Any Other Source Other Than This Art.

If Anyone Knows About Her Plz Let Us Know.
🙏🙏 pic.twitter.com/dKK4iRTfVY
— 🦅 ਹਤਿੰਦਰ ਸਿੰਘ 🦅 (@hatindersinghr1) July 23, 2020

Next Story

Related Stories