TopTop
Begin typing your search above and press return to search.

ശ്വാസംമുട്ടി മരിക്കുമോ ആവോ; ഒരു അല്‍ സൈക്കോ കോഴി-വീഡിയോ

ശ്വാസംമുട്ടി മരിക്കുമോ ആവോ; ഒരു അല്‍ സൈക്കോ കോഴി-വീഡിയോ

കുറച്ച് കാലം മുന്‍പുവരെ മലയാളികളെ വിളിച്ചുണര്‍ത്തിയിരുന്നത് മൊബൈലില്‍ സെറ്റ് ചെയ്തുവെച്ച അലാറം അല്ല. പൂവന്‍കോഴികളുടെ കൂവല്‍ കേട്ടാണ് അന്നൊക്കെ നമ്മള്‍ ഉറക്കമുണര്‍ന്നിരുന്നത്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്ന ഒരു വീഡിയോയാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ഇങ്ങനൊരു കോഴി വീട്ടില്‍ ഉണ്ടെങ്കില്‍ രാവിലെതന്നെ എല്ലാവരും ഞെട്ടി തിടുക്കംകൂട്ടി ഉണരും. അങ്ങനെയാണ് ഈ സോക്കോ കോഴിയുടെ കൂവല്‍. തുടങ്ങി കഴിഞ്ഞാല്‍ കോഴി അത്രവേഗമൊന്നും നിര്‍ത്തുന്നില്ല. ഈ കോഴിയുടെ കൂവല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശ്വാസംമുട്ടി മരിക്കുമോ എന്നാണ് പലരും ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പറഞ്ഞിരിക്കുന്നത്. എന്തായാലും ഇപ്പോള്‍ ഈ കോഴി ഒരു അല്‍ സൈക്കോയും ഒപ്പം വൈറലുമായിരിക്കുകയാണ്.


Next Story

Related Stories