TopTop
Begin typing your search above and press return to search.

യുവതിയുടെ കാലില്‍ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്; രക്ഷാപ്രവര്‍ത്തനം ഇങ്ങനെ-വൈറല്‍ വീഡിയോ

യുവതിയുടെ കാലില്‍ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്; രക്ഷാപ്രവര്‍ത്തനം ഇങ്ങനെ-വൈറല്‍ വീഡിയോ

പാമ്പ് എന്ന് കേട്ടാല്‍തന്നെ ഭയന്ന് പിന്നെ ആ വഴിക്ക് പോകാത്തവരാണ് പലരും. എന്നാല്‍ ചിലര്‍ക്ക് വിദഗ്ധമായി അവയോട് ഇടപഴകാനും കഴിയും. അത്തരത്തില്‍ കാലില്‍ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെ കരുതലോടെ കൈകാര്യം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ക്യൂന്‍സ് ലാന്‍ഡ് പോലീസിന്റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഓസ്ട്രേലിയക്കാരിയായ യുവതിയുടെ കാലിലാണ് പെരുമ്പാമ്പ് ഇറുകിപ്പിടിച്ചത്. സംയമനത്തോടെ നില്‍ക്കുന്ന യുവതിയുടെ കാലില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥ പെരുമ്പാമ്പിനെ നീക്കം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

പെരുമ്പാമ്പിനു മുന്നില്‍ പെട്ട തന്റെ പൂച്ചയെ രക്ഷിക്കാന്‍ പോയതായിരുന്നു യുവതി. സ്വന്തമായി പാമ്പുകളെ വളര്‍ത്തുന്ന കക്ഷിക്ക് പാമ്പിനെ വഴിതിരിച്ചുവിടാനും ഭയം തോന്നിയില്ല. എന്നാല്‍ യുവതിയുടെ നീക്കത്തില്‍ ഭയംപൂണ്ട പെരുമ്പാമ്പ് കാലില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്നു. സ്വയം പാമ്പിനെ നീക്കാന്‍ കഴിയുന്നില്ലെന്ന് ബോധ്യം വന്നതോടെയാണ് യുവതി പോലീസ് സഹായം തേടിയത്.

സുഹൃത്തോ മറ്റാരെങ്കിലുമോ തന്റെ കൂടെയുണ്ടായിരുന്നെങ്കില്‍ സ്വയം തന്നെ അതിനു മാറ്റിയേനെ എന്നും യുവതി വീഡിയോയില്‍ പറയുന്നതു കേള്‍ക്കാം. പോലീസ് ഉദ്യോഗസ്ഥ എടുത്തു മാറ്റുന്ന പാമ്പിനെ യുവതി തന്നെ കാടിനുള്ളിലേക്ക് കയറ്റിവിടുന്നതും വീഡിയോയില്‍ കാണാം.


Next Story

Related Stories