TopTop
Begin typing your search above and press return to search.

'പഹയാ അനക്ക് ഒടുക്കത്തെ ധൈര്യം തന്നെ'; കാട്ടുകൊമ്പനെ തൊട്ട് തലോടുന്ന കുഞ്ഞ്

പഹയാ അനക്ക് ഒടുക്കത്തെ ധൈര്യം തന്നെ; കാട്ടുകൊമ്പനെ തൊട്ട് തലോടുന്ന കുഞ്ഞ്

ആനയെ ഇഷ്ടമല്ലാത്തവര്‍ പൊതുവില്‍ കുറവാണ്. അതുകൊണ്ട് തന്നെ ആനകളുടെ വീഡിയോ സോഷ്യല്‍ മീഡയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ആനയുടെയും കുട്ടിയുടെയും വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആനയുടെ അടുത്ത് തെല്ലും ഭയമില്ലാതെ നില്‍ക്കുന്ന കുട്ടിയേയും കുട്ടിയുടെ അടുത്ത് സൗമ്യമായി നില്‍ക്കുന്ന ആനയേയും വീഡിയോയില്‍ കാണാം.

കുട്ടി ആനയെ വലിയ കൗതുകത്തോടെയാണ് നോക്കുന്നത്. കുറച്ചു നേരം നോക്കി നിന്ന ശേഷം ആനയുടെ തുമ്പികൈ തൊട്ടു നോക്കുന്നുമുണ്ട് കുട്ടി. ഈ സന്ദര്‍ഭങ്ങളിലെല്ലാം ആന സൗമ്യതയോടെയാണ് നില്‍ക്കുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വന്യജീവി ഫോട്ടോഗ്രാഫര്‍ ലെസാന്‍ ആനയുടെ ചിത്രം എടുക്കുമ്പോഴാണ് അവരുടെ മകന്‍ ആനയുടെ അടുത്തേക്ക് ചെന്നത് എന്ന കാര്യം വീഡിയോയുടെ ക്യാപ്ഷനില്‍ സുശാന്ത നന്ദ കുറിക്കുന്നു. 46 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. വീഡിയോ ഇതിനോടകം 34000 ത്തില്‍ കൂടുതല്‍ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.

Just speechless 💕

Wildlife photographer Lesanne was on a shoot getting pics of this massive bull elephant, when her son, a little Zimbabwean boy fearlessly went up to him to say hello.

Gentle giants..... pic.twitter.com/SdHlXq2r2P
— Susanta Nanda IFS (@susantananda3) July 16, 2020

Next Story

Related Stories