TopTop
Begin typing your search above and press return to search.

പട്ടാപ്പകൽ റോഡിൽ ഇറങ്ങി നടക്കുന്ന കടുവ; വടക്കനാട് നിന്നൊരു ദൃശ്യം

പട്ടാപ്പകൽ റോഡിൽ ഇറങ്ങി നടക്കുന്ന കടുവ; വടക്കനാട് നിന്നൊരു ദൃശ്യം

വയനാട് പുല്‍പ്പള്ളിയില്‍ വനത്തില്‍പോയ യുവാവിനെ കടുവ കൊന്ന് തിന്നത് ഈ അടുത്ത കാലത്താണ്. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കോളനിയില്‍നിന്ന് ഒരു കിലോ മീറ്ററോളം ഉള്‍വനത്തില്‍ കടുവ തിന്ന നിലയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ഇപ്പോഴിതാ വടക്കനാട് കടുവ ശല്യം രൂക്ഷമായിരിക്കുകയാണ്. യാത്രക്കാര്‍ സഞ്ചരിക്കുന്ന വണ്ടിയ്ക്ക് മുന്നിലൂടെ കടുവ കടന്നുപോവുന്ന ദൃശ്യങ്ങളാണ് അവിടെനിന്നും ഇപ്പോള്‍ പുറത്ത് വന്നത്. പകല്‍ സമയത്ത് പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍.

കൃഷി മാത്രം ഉപജീവനമായിക്കണ്ട് വയനാട്ടിലേയ്ക്ക് കുടിയേറിയവരുടെ പിന്‍തലമുറക്കാരാണ് വയനാട്ടിലെ ഇപ്പോഴുള്ള കര്‍ഷകരില്‍ ഭൂരിപക്ഷവും. കാടിനെയും കാട്ടുമൃഗങ്ങളെയും എതിരിട്ടും സഹവസിച്ചും നല്ല പരിചയമുള്ളവര്‍. എന്നാല്‍ കുറച്ചു കാലമായി വനമേഖലയിലുള്ള കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത് മുന്‍പില്ലാത്തതരം കാട്ടുമൃഗശല്യമാണെന്ന് ഇവര്‍ പറയുന്നു.


Next Story

Related Stories