TopTop
Begin typing your search above and press return to search.

അറ്റ്ലാൻ്റയിൽ കറുത്തവർഗക്കാരൻ റേയ്ഷാർഡ് ബ്രൂക്സിനെ യുഎസ് പൊലീസ് വെടിവച്ച് കൊല്ലുന്നതിൻ്റെ ദൃശ്യങ്ങൾ (വീഡിയോ)

അറ്റ്ലാൻ്റയിൽ കറുത്തവർഗക്കാരൻ റേയ്ഷാർഡ് ബ്രൂക്സിനെ യുഎസ് പൊലീസ് വെടിവച്ച് കൊല്ലുന്നതിൻ്റെ ദൃശ്യങ്ങൾ (വീഡിയോ)

യുഎസ്സിലെ അറ്റ്ലാൻ്റയിൽ കറുത്തവർഗക്കാരനായ റേയ്ഷാർഡ് ബ്രൂക്സിനെ വെള്ളക്കാരായ പൊലീസുകാർ വെടിവച്ച് കൊല്ലുന്നതിൻ്റെ വീഡിയോ പുറത്തുവന്നു. അറസ്റ്റിനിടെ നടന്ന മൽപ്പിടിത്തത്തിനൊടുവിൽ പൊലീസിൻ്റെ കയ്യിൽ നിന്ന് തോക്ക് തട്ടിപ്പറിച്ച് വെടിവയ്ക്കാനും രക്ഷപ്പെടാനും ശ്രമിച്ചപ്പോളാണ് റേയ്ഷാർഡ് ബ്രൂക്സിനെ വെടിവച്ചത് എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നഗരത്തിലെ പൊലീസ് ചീഫ് രാജി വച്ചതായി മേയർ അറിയിച്ചു. വംശീയക്കൊലയെന്ന് ആരോപിച്ച് അറ്റ്ലാൻ്റയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ അറ്റ്‌ലാന്റയിലെ ഒരു അന്തര്‍സംസ്ഥാന ഹൈവേ ബ്ലോക്ക് ചെയ്തു.

മിനിസോട്ട സംസ്ഥാനത്തെ മിനിയാപോളിസിൽ ജോർജ്ജ് ഫ്ളോയിഡ് എന്ന കറുത്തവർഗക്കാരനെ കഴുത്തിൽ ചവുട്ടി കൊലപ്പെടുത്തിയതിനെ തുടർന്ന് രാജ്യവ്യാപക പ്രതിഷേധമുയർന്നിരുന്നു. ഈ കൊലയിലെ പ്രതിഷേധം തുടരുന്നതിനിടെയാണ് മറ്റൊരു കറുത്ത വർഗക്കാരനെ കൂടി യുഎസ് പൊലീസ് കൊലപ്പെടുത്തിയിരിക്കുന്നത്.

വെന്‍ഡീസ് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് മുന്നില്‍. റസ്‌റ്റോറന്റിലേയ്ക്ക് വരുന്നവരുടെ വഴി തടയുകയാണ് റേയ്ഷാര്‍ഡ് എന്ന് ആരോപിച്ച് ജീവനക്കാര്‍ പൊലീസിനെ വിളിച്ചു. ലഹരി ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞതായും അറസ്റ്റ് തടയാന്‍ ശ്രമിച്ചതായും ജോര്‍ജ്ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പറയുന്നു. പൊലീസുകാരന്റെ ടേസര്‍ തോക്ക് കൈക്കലാക്കിയ റേയ്ഷാര്‍ഡ് ഓടിരക്ഷപ്പെടാന്‍ നോക്കി. ഓഫീസര്‍ക്ക് നേരെ തോക്ക് ചൂണ്ടിയപ്പോള്‍ വെടിവച്ചു. ബ്രൂക്‌സിനെ ഹോസ്പിറ്റലിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും മരിച്ചു. ഒരു ഓഫീസര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നു.


Next Story

Related Stories