TopTop
Begin typing your search above and press return to search.

ഇൻഷുറൻസ് ഇല്ലാത്തവർ ജീവിച്ചിരിക്കുന്നതിനെ പോലും ഭയപ്പെടുന്ന അമേരിക്ക, എന്തുകൊണ്ട് മൈക്കല്‍ മൂറിന്റെ 'സീക്കോ' ഈ കൊറോണക്കാലത്ത് കാണണം

ഇൻഷുറൻസ് ഇല്ലാത്തവർ ജീവിച്ചിരിക്കുന്നതിനെ പോലും ഭയപ്പെടുന്ന അമേരിക്ക, എന്തുകൊണ്ട് മൈക്കല്‍ മൂറിന്റെ സീക്കോ ഈ കൊറോണക്കാലത്ത് കാണണം

"സിക്കോ" വലിയ സാമ്പത്തിക വിജയം നേടിയ അമേരിക്കൻ ഡോക്കുമെന്ററിയാണ്. വിഖ്യാത ചലച്ചിത്രകാരൻ മൈക്കിൾ മൂറാണ് സംവിധാനം. സാധാരണ അമേരിക്കക്കാരന്റെ ചികിത്സയെക്കുറിച്ചുള്ള ആശങ്കകൾ ഈ ചിത്രം പങ്കുവെയ്ക്കുന്നു. ആരോഗ്യ സുരക്ഷാ വ്യവസായം അഥവാ ഹെൽത്ത് കെയർ ഇൻഡസ്ടറി എന്നാണ് അമേരിക്കൻ ഭരണകൂടം ആരോഗ്യ രംഗത്തെ വിളിക്കുക. ഭരണകൂടം, ആശുപത്രികൾ, ഇൻഷുറൻസ് കമ്പനികൾ, മരുന്ന് നിർമാണ കമ്പനികൾ ഇവർ തമ്മിലുള്ള അസ്വാഭാവികമായ ബന്ധമാണ് ചിത്രം ചർച്ചചെയ്യുന്നത്. ഉപഭോക്താവിന് എങ്ങനെ ആനുകൂല്യങ്ങൾ നിഷേധിക്കണമെന്നതിൽ ഇവരെല്ലാവരും ചേർന്ന് പൊതുനയം ഉണ്ടാക്കുന്നു. അതിന്റെ തുടർച്ചയെന്നോണം പൊതു ആരോഗ്യ സേവനങ്ങൾ ഇല്ലാതാവുന്നു. ഇൻഷുറൻസ് ഇല്ലാത്തവർ ജീവിച്ചിരിക്കുന്നതിനെ പോലും ഭയപ്പെടുന്നു. 9/11 ന്റെ ഇരകൾക്കു പോലും സൗജന്യ വൈദ്യസഹായം നൽകാത്തതിന്റെ പ്രതിഷേധം ഇതിൽ കാണാം. ഒടുവിൽ അവർ ക്യൂബയുടെ സഹായം തേടുന്നു. പൊതുജനാരോഗ്യ സംവിധാനം വേണമെന്ന് പറഞ്ഞ ഹിലരി ക്ലിന്റണെ അഞ്ചു വർഷം നിശബ്ദമാക്കിയ കഥ പറയുന്നു. യു കെ യും കാനഡയും നൽകുന്ന സാമൂഹിക ചികിത്സ സൗകര്യങ്ങളെ യു എസ് എ യുമായി താരതമ്യം ചെയ്യുന്നു. സോഷ്യലിസ്റ്റ് മാതൃകകൾ എങ്ങനെ മനുഷ്യർക്ക്‌ ആശ്വാസമാകുന്നു എന്ന് ഈ ചിത്രവും ഈ കോവിഡ് കാലവും നമ്മെ പഠിപ്പിക്കുന്നു. ജനങ്ങളെക്കൊണ്ട് ഇൻഷുറൻസ് എടുപ്പിക്കുന്നു, അതിന്റെ ലാഭമെടുത്തു ഇൻഷുറൻസ് കമ്പനികൾ വ്യവസായത്തിൽ മുതൽ മുടക്കുന്നു. അതിലൂടെ സജീവമായ സമ്പദ് രംഗം വികസനത്തെ കൊണ്ടുവരുന്നു. ഈ ചങ്ങലയിൽ അരികിലേക്ക് മാറ്റപ്പെടുന്ന അമേരിക്കയിലെ 50 ലക്ഷം സാധാരണമനുഷ്യരുടെ ജീവിതമാണ് സിക്കോ അവതരിപ്പിക്കുന്നത്. 40 ശതമാനം അമേരിക്കക്കാരനും ഡോക്ടറെ കാണുന്നത് ചികിത്സ ചെലവ് ഭയന്ന് നീട്ടി നീട്ടി വെയ്ക്കുന്നു. നമ്മൾ ഇപ്പോൾ ജീവിക്കുന്ന ലോക ക്രമമായിരിക്കില്ല കോവിഡാനന്തര സമൂഹത്തിൽ ഇനി ഉണ്ടാവാൻ പോകുന്നത് എന്ന് ചിത്രം കാണുമ്പോൾ നമുക്ക് തോന്നും. നിലവിലെ സമ്പദ് ഘടനയിൽ വലിയ മാറ്റം വരും. വിശേഷിച്ചു സമ്പന്ന രാഷ്ട്രങ്ങളിൽ. അത്യാവശ്യ സാധനങ്ങൾ വാങ്ങി സൂക്ഷിക്കുമ്പോൾ തോക്കുകൾ കൂടി വാങ്ങാൻ മോഹിക്കുന്ന സ്വാർഥരായ മനുഷ്യരിൽ നിന്ന് ആത്മീയമായ രക്ഷാകവചം ഉണ്ടാക്കാൻ ഈ ചിത്രം നമ്മളെ സഹായിക്കും.


Next Story

Related Stories