TopTop
Begin typing your search above and press return to search.

നീതിയില്ലാതെ ഞങ്ങള്‍ മടങ്ങുകയില്ല; ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം

നീതിയില്ലാതെ ഞങ്ങള്‍ മടങ്ങുകയില്ല; ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം

52 ദിവസത്തെ ഇടവേളയില്‍ പതിമൂന്നും ഒമ്ബതും വയസ്സുള്ള രണ്ട് ദളിത് സഹോദരിമാരെ വാളയാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ പിടിക്കപ്പെട്ട പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടത് പോലീസിന്റെ കെടുകാര്യസ്ഥതയായി ചൂണ്ടിക്കാണിക്കപ്പെട്ടു.

ഈ കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നീതി ലഭിക്കുന്നതുവരെ തിരുവനന്തപുരം സെക്രട്ട്രറ്റിനു മുന്‍പില്‍ സമരം ചെയ്യുകയാണ് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം എന്ന സംഘടന.

കേസന്വേഷിച്ച ഡിവൈഎസ്പി സോജനെ സസ്‌പെന്റ് ചെയ്യുക, ഈ കേസ് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷിക്കണമെന്നും, പ്രതികളെ സംരക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുള്ളവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നിങ്ങനെ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടു വെക്കുന്നത്.


Next Story

Related Stories