TopTop
Begin typing your search above and press return to search.

പൗരത്വ നിയമത്തിനെതിരെ നസീറുദ്ദീന്‍ ഷായുടെ ഭരണഘടന, ടി എം കൃഷ്ണയുടെ ജനഗണ മന (വീഡിയോ)

പൗരത്വ നിയമത്തിനെതിരെ നസീറുദ്ദീന്‍ ഷായുടെ ഭരണഘടന, ടി എം കൃഷ്ണയുടെ ജനഗണ മന (വീഡിയോ)

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി നടന്‍ നസീറുദ്ദീന്‍ ഷായും കര്‍ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണയും ചേര്‍ന്നൊരുക്കിയ പ്രതിഷേധ വീഡിയോ ശ്രദ്ധേയമാകുന്നു. വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന് തുടങ്ങുന്ന ഭരണഘടയുടെ ആമുഖം നസീറുദ്ദീന്‍ ഷായുടെ ശബ്ദത്തില്‍ കേള്‍ക്കാം. ദേശീയ ഗാനമായ ജനഗണമന ടി എം കൃഷ്ണ ആലപിക്കുകയും ചെയ്യുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സജീവമായ പ്രതിഷേധ രംഗത്തിറങ്ങിയ ടി എം കൃഷ്ണ മുംബൈയില്‍ സലാമുള്ള സലാത്തുള്ള എന്ന അറബി ഗാനം കച്ചേരിയായി അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങളുടെ സാഹോദര്യത്തേയും സഹവര്‍തിത്വത്തേയും കുറിച്ച് പറയുന്ന ദേശീയ ഗാനത്തില്‍ ഉള്‍പ്പെടാത്ത, ജനഗണമന ഒറിജിനല്‍ ബംഗാളി വേര്‍ഷന്റെ ഭാഗങ്ങള്‍ മറ്റൊരു കച്ചേരിയിലും ടി എം കൃഷ്ണ അവതരിപ്പിച്ചിരുന്നു.

WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all its citizens

JUSTICE, social, economic and political;

LIBERTY of thought, expression, belief, faith and worship;

EQUALITY of status and of opportunity; and to promote among them all

FRATERNITY assuring the dignity of the individual and the unity and integrity of the Nation;

IN OUR CONSTITUENT ASSEMBLY this 26th day of November 1949, do HEREBY ADOPT, ENACT AND GIVE TO OURSELVES THIS CONSTITUTION എന്ന് നസീറുദ്ദീൻ ഷായുടെ ശബ്ദത്തിൽ കേൾക്കാം.

(ഇന്ത്യയിലെ ജനങ്ങളായ നമ്മൾ, ഈ രാജ്യത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും

ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി,

ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം,

സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം,

എന്നിവ ഉറപ്പുവരുത്തുന്നതിനും

വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം

എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്

നമ്മുടെ ഭരണഘടനാസഭയിൽ വച്ച്, 1949 നവംബർ 26ാം തീയതി, ഈ ഭരണഘടനയെ തദ്വാരാ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.)

വീഡിയോ:


Next Story

Related Stories