TopTop
Begin typing your search above and press return to search.

'വെല്‍ക്കം ടു ന്യൂ നോര്‍മല്‍'; വീണ്ടും ട്രാക്കിലാവുന്ന കൊച്ചി മെട്രോ

വെല്‍ക്കം ടു ന്യൂ നോര്‍മല്‍; വീണ്ടും ട്രാക്കിലാവുന്ന കൊച്ചി മെട്രോ

കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ച മെട്രോ സര്‍വീസുകള്‍ കേരളത്തില്‍ വീണ്ടും ആരംഭിക്കുകയാണ്. ആലുവ മുതല്‍ പേട്ടവരെയായിരിക്കും സര്‍വീസ്. കൊച്ചി മെട്രോ വീണ്ടും സര്‍വീസ് ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വീഡിയോ കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 7നാണ് മെട്രോ സര്‍വീസുകള്‍ ആരംഭിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും കൊച്ചി മെട്രോ സര്‍വീസുകള്‍ നടത്തുക. യാത്രക്കാര്‍ ഇടപഴകുന്ന ഇടങ്ങള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കും. കൊച്ചി മെട്രോ എല്ലാവിധ സുരക്ഷാ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഇനി നിങ്ങളുടെ ഭാഗത്തു നിന്നുള്ള സഹകരണമാണ് ആവശ്യമെന്നും വീഡിയോയില്‍ പറയുന്നു.

മാസ്‌കില്ലാതെ മെട്രോ സ്‌റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കില്ല. യാത്രക്കാരെയും ജീവനക്കാരെയും തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കും. യാത്രക്കാര്‍ തമ്മില്‍ സുരക്ഷിത അകലം പാലിച്ചിരിക്കണം. ഒന്നിടവിട്ട സീറ്റുകളിലായിരിക്കണം യാത്രക്കാര്‍ ഇരിക്കേണ്ടത്.



Next Story

Related Stories