TopTop
Begin typing your search above and press return to search.

വിശപ്പടക്കാന്‍ ഭീമന്‍ തിമിംഗലത്തിന്റെ ടെക്‌നിക്ക്; വായിലെത്തിയത് മീന്‍കൂട്ടം

വിശപ്പടക്കാന്‍ ഭീമന്‍ തിമിംഗലത്തിന്റെ ടെക്‌നിക്ക്; വായിലെത്തിയത് മീന്‍കൂട്ടം

നന്നായി വിശന്നപ്പോള്‍ ഒരു ചെറിയ ടെക്‌നിക്ക്, വായിലെത്തിയത് വലിയ കൂട്ടം മീനുകള്‍. കടലിന്റെ ഉപരിതലത്തില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ഇര പിടുത്തം വൈറലായിരിക്കുകയാണ്. പര്‍വീണ്‍ കാസ്വാന്‍ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വായ് തുറന്നുവെച്ച് ഇര പിടിക്കുന്ന തിമിംഗലത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ളത്തിന്റെ ഉപരിതലത്തില്‍ വായ് തുറന്നുവെച്ച് തിമിംഗലം കിടക്കുന്നു. കെണിയാണെന്ന് അറിയാതെ ചെറുമീനുകള്‍ കൂട്ടത്തോടെ തിമിംഗലത്തിന്റെ വായിലേക്ക് കയറുന്നു. ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍, ആവശ്യത്തിനുള്ള ഇര കിട്ടിയതോടെ തിമിംഗലം വായടച്ച് വെള്ളത്തിന് അടിയിലേക്ക് ഊളിയിടുന്നു. തായ്ലന്‍ഡ് കടലിടുക്കില്‍ നിന്നും ബെര്‍റ്റി ഗ്രിഗറി പകര്‍ത്തി ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

ബെര്‍റ്റി ഗ്രിഗറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ഒമ്പത് ലക്ഷത്തോളം ആളുകളാണ് കണ്ടത്. രണ്ട് ലക്ഷത്തോളം പ്രതികരണവും ലഭിച്ചു. അതേസമയം, ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം 40 ലക്ഷത്തിലധികം പേരാണ് കണ്ടത്. ആയിരക്കണക്കിനാളുകളാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.


Next Story

Related Stories