TopTop
Begin typing your search above and press return to search.

VIDEO|വാട്സാപ്പിന്റെ പുതിയ പോളിസിയും ഇന്ത്യന്‍ ഉപയോക്താക്കളും

VIDEO|വാട്സാപ്പിന്റെ പുതിയ പോളിസിയും   ഇന്ത്യന്‍ ഉപയോക്താക്കളും

വാട്സാപ്പ് ആഗോളതലത്തില്‍ അവതരിപ്പിച്ച പുതിയ പോളിസി വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. എന്നാല്‍, പുതിയ പോളിസി മാറ്റം യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ജനങ്ങളെ ബാധിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍. ശക്തമായ ജി.ഡി.പി.ആര്‍. നിയമങ്ങളാണ് അതിന് വാട്സാപ്പിന് വിലങ്ങുതടിയായത്.

യൂറോപ്പിലുള്ള ഉപയോക്താക്കള്‍ക്ക് വാട്സാപ്പ് സേവനം തുടര്‍ന്നും ഉപയോഗിക്കുന്നതിന് പോളിസി അപ്ഡേറ്റിന് സമ്മതം നല്‍കണമെന്ന് നിര്‍ബന്ധമില്ല. പോളിസി അപ്ഡേറ്റില്‍ യൂറോപ്യന്‍ ഉപയോക്താക്കള്‍ക്ക് മാത്രം കമ്പനി ഇളവ് നല്‍കിയിരിക്കുന്നു. സമാനമെന്ന് പറയപ്പെടുന്ന പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ ഇന്ത്യയില്‍ ഇതുവരെ നിയമമായി മാറിയിട്ടില്ല. അതുകൊണ്ട് തന്നെ വാട്സാപ്പിന്റെ പോളിസി മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ ഉപയോക്താക്കളെയാണ്. വാട്സാപ്പിന്റെ ഏറ്റവും വലിയ രണ്ട് വിപണികളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ വാട്സാപ്പില്‍നിന്നു ഫെയ്സ്ബുക്കിന് കൈമാറുമെന്ന് പറയുന്ന വ്യക്തിവിവരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍നിന്നായിരിക്കും.


Next Story

Related Stories