'കുറുക്കന് ആമയെ കിട്ടിയ പോലെ' എന്നൊരു പഴം ചൊല്ലുണ്ട്. എന്നാല്‍ യുഎസിലെ സൗത്ത് കരോലിനയില്‍ ആമയെ കിട്ടിയത് ഒരു മുതലയ്ക്കാണ്. തനിക്ക് കിട്ടിയ ഇരയെ തിന്നാനുള്ള മുതലയുടെ ശ്രമം എങ്ങനെയുണ്ടാവും. സോഷ്യല്‍ മീഡിയയില്‍ കുറച്ച് കാലമായി പ്രചരിക്കുന്ന വീഡിയോ ആണിത്.
മൂന്ന് വര്‍ഷം മുമ്പ് സൗത്ത് കരോലിനയിലെ ഹില്‍ട്ടണ്‍ ഹെഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഇന്ത്യന്‍ റവന്യു സര്‍വീസിലെ ഉദ്യഗസ്ഥനാണ് ഇപ്പോള്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത്.
ഒരു പുല്‍ത്തകിടിയില്‍ വച്ച് വലിയൊരു കടലാമയെ വായില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന മുതലയാണ് വീഡിയോയിലുള്ളത്. ഇരയെ വിഴുങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ ആമ രക്ഷപ്പെടാനും ശ്രമിക്കുന്നുണ്ട്. ഒരു തവണ മുഴുവനായി വായില്‍ ആക്കുന്നുണ്ടെങ്കിവും തെന്നിമാറുകയായിരുന്നു. വീണ്ടും മുതല ശ്രമം നടത്തുന്നുണ്ടെങ്കിലും ആമ രക്ഷപ്പെട്ട് ഓടുന്നിടത്താന് വീഡിയോ അവസാനിക്കുന്നത്.