TopTop
Begin typing your search above and press return to search.

എന്തു കൊണ്ട് എസ്‌പിബി ഇത്രത്തോളം സ്‌നേഹിക്കപ്പെടുന്നു, ഒരു ഉദാഹരണമിതാ

എന്തു കൊണ്ട് എസ്‌പിബി ഇത്രത്തോളം സ്‌നേഹിക്കപ്പെടുന്നു,  ഒരു ഉദാഹരണമിതാ

ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസ ഗായകരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കാവുന്ന എസ്പി ബാലസുബ്രഹ്മണ്യം അദ്ദേഹത്തിന്റെ മധുര ശബ്ദം ബാക്കി വച്ച് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. പാട്ടുകളോളം തന്നെ പ്രശസ്തമാണ് എസ്പിബി യുടെ വ്യക്തിപരമായ ഇടപെടലുകളും. സദാസമയം ശാന്തരൂപനായിരുന്നു എസ്‌പിബി. സ്റ്റേജ് പരിപാടികളില്‍ പോലും സഹ പ്രവര്‍ത്തകരെ ചേര്‍ത്തു നിര്‍ത്തുന്ന അവരെ പിന്തുണയ്ക്കുന്ന വ്യക്തി.

പ്രശസ്തിയുടേയും കരിയറിന്റെയും ഉന്നതിയില്‍ നില്‍കുമ്പോഴും അദ്ദേഹം പാലിച്ച് പോന്നിരുന്ന എളിമ ഏറെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. ഇതിന് ഉദാഹരണങ്ങളില്‍ ഒന്നാണ് ഇളയരാജയെ സാക്ഷിയാക്കി എസ്പിബി സ്റ്റേജില്‍ നടത്തിയ പ്രകടനങ്ങളില്‍ ഒന്ന്. ഇളയ നിലാ പൊഴികിറുതേ എന്ന ഗാനത്തിനിടയില്‍ പാട്ടിനൊപ്പം എത്താനാവാതിരുന്ന ഫ്‌ളൂട്ടിസ്റ്റിന് വേണ്ടി വീണ്ടും പാടാന്‍ തയ്യാറാവുന്നുണ്ട് എസ്പിബി.

ഇത്തരത്തില്‍ വീണ്ടും പാടുമ്പോള്‍ അദ്ദേഹം ഒരു കാര്യം ഓര്‍പ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ഇതേ പാട്ട് ജമിനി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ 23 ടേക്ക് എടുത്താണ് പൂര്‍ത്തിയാക്കിയത് എന്ന്. വന്നവഴി മറക്കാത്ത മഹാനായ കലാകാരന്‍ കൂടിയായിരുന്നു എസ്പി ബാലസുബ്രഹ്മണ്യം.



Next Story

Related Stories