TopTop
Begin typing your search above and press return to search.

വീക്ക്‌നെസാണ് ആനയ്ക്ക് ചക്ക; കിട്ടാന്‍ എന്ത് റിസ്ക്കും എടുക്കും - സൈലന്‍റ് വാലിയില്‍ നിന്നുള്ള കാഴ്ച

വീക്ക്‌നെസാണ് ആനയ്ക്ക് ചക്ക; കിട്ടാന്‍ എന്ത് റിസ്ക്കും എടുക്കും - സൈലന്‍റ് വാലിയില്‍ നിന്നുള്ള കാഴ്ച

ആന നടക്കുന്നതും, ഓടുന്നതും, തുമ്പികൈ ഉയര്‍ത്തി കുളിക്കുന്നതുമെല്ലാം സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ആന പ്ലാവിനു മുകളില്‍ നിന്ന് ചക്ക പറിക്കുന്നത് അധികം ആരും കണ്ടുകാണില്ല. അത്തരത്തിലുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ സൈലന്റ് വാലി ദേശീയോദ്യാനത്തിലെ പൂച്ചിപ്പാറ ബഫര്‍ സെക്ഷനു കീഴിലെ കണ്ണമ്പൊയില്‍ ഔട്ട് പോസ്റ്റിന് മുന്നില്‍ നിന്നുള്ളതാണ് ആന ചക്ക പറിക്കുന്ന വീഡിയോ. ഫോറസ്‌ററ് വാച്ചര്‍ ബിജോ ബേബിയാണ് 30 സെക്കന്റുള്ള വീഡിയോ മൊബൈലില്‍ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയില്‍ മുന്നിലെ കാലുകളും തുമ്പികൈയും ഉയര്‍ത്തി നിന്ന് ചക്ക പറിക്കുന്ന ആനയെ കാണാം.

കണ്ണംപള്ളി ക്യാമ്പില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞു മടങ്ങവെയാണ് ബിജോയും സഹപ്രവര്‍ത്തകരും ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്.



Next Story

Related Stories