TopTop
Begin typing your search above and press return to search.

ഹേസല്‍വുഡിനെ അതിര്‍ത്തി കടത്തി പന്ത്; കാണാം ഗാബയിലെ ഇന്ത്യയുടെ വിജയറണ്‍

ഹേസല്‍വുഡിനെ അതിര്‍ത്തി കടത്തി പന്ത്; കാണാം ഗാബയിലെ ഇന്ത്യയുടെ വിജയറണ്‍

ഗാബയില്‍ ആസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ വിജയിച്ച് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തി. ആസ്‌ട്രേലിയ ഉയര്‍ത്തിയ 328 റണ്‍സ് വിജയലക്ഷ്യം, അവസാനദിനം 18 പന്തുകള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ, രണ്ടും നാലും ടെസ്റ്റ് ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. വിരാട് കോഹ്‌ലി ഉള്‍പ്പെടെ സീനിയര്‍ താരങ്ങള്‍ പരിക്കേറ്റു മടങ്ങിയപ്പോള്‍ അജിങ്ക്യ രഹാനെയുടെ കീഴില്‍ യുവതാരങ്ങള്‍ നടത്തിയ പോരാട്ടം കൂടിയാണ് വിജയം കണ്ടത്. ഏറെ നിര്‍ണായകമായ അവസാന ദിനത്തില്‍ 91 റണ്‍സെടുത്ത ഗില്‍ പുറത്തായതിനു പിന്നാലെ ബാറ്റിംഗ് നേതൃത്വം ഏറ്റെടുത്ത ഋഷഭ് പന്തിന്റെ പോരാട്ടവീര്യമാണ് ഇന്ത്യയെ വിജയതീരമണച്ചത്. 138 പന്തുകള്‍ നേരിട്ട് പുറത്താകാതെ 89 റണ്‍സാണ് പന്ത് നേടിയത്. അവസാന നിമിഷങ്ങളില്‍ 29 പന്തില്‍ 22 റണ്‍സെടുക്കവെ വാഷിംഗ്ടണ്‍ സുന്ദറും രണ്ട് റണ്‍സെടുത്ത് ശാര്‍ദൂല്‍ ഠാക്കൂറും പുറത്തായെങ്കിലും സെയ്‌നിയെ സാക്ഷനിര്‍ത്തി 97ാം ഓവറിന്റെ അവസാന പന്തില്‍ ഹേസല്‍വുഡിനെ അതിര്‍ത്തി കടത്തിയാണ് പന്ത് ഇന്ത്യക്ക് മൂന്ന് വിക്കറ്റിന്റെ ചരിത്രജയം സമ്മാനിച്ചത്.



Next Story

Related Stories