TopTop
Begin typing your search above and press return to search.

'ഹൃദയം കൊണ്ട് അവര്‍ സമ്പന്നയാണ്'; മയിലിന് സ്വന്തം കൈകളില്‍ ഭക്ഷണം നല്‍കുന്ന കച്ചവടക്കാരി

സോഷ്യല്‍ മീഡിയയിലെ ചില വീഡിയോകള്‍ കാഴ്ചക്കാരുടെ ഹൃദയം നിറയ്ക്കുന്നതായിരിക്കും. ഇപ്പോഴിതാ അത്തരത്തിലുള്ളൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തെരുവോര കച്ചവടക്കാരി സ്വന്തം കൈകള്‍ കെണ്ട് മയിലിന് ഭക്ഷണം നല്‍കുന്നതാണ് വീഡിയോ.

ടിങ്കു വെങ്കടേഷ് എന്ന ട്വിറ്റര്‍ ഐഡിയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീ സ്വന്തം കൈകളില്‍ ഭക്ഷണമിട്ട് അടുത്തു വന്നു നില്‍ക്കുന്ന മയിലിന് നല്‍കുന്നത് കാണാം. ചുറ്റും വില്‍ക്കാന്‍ വച്ചിരിക്കുന്ന പച്ചക്കറികളും കാണാം.

'ഹൃദയം കൊണ്ട് അവര്‍ സമ്പന്നയാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 55 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം നാല് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ കണ്ടു കഴിഞ്ഞു.




Next Story

Related Stories