TopTop
Begin typing your search above and press return to search.

അവിടെ നിക്കാഹ്, ഇവിടെ ഒപ്പന; ചികിത്സയിലായ മണവാട്ടിക്ക് ദുഃഖമകറ്റാന്‍ ആരോഗ്യ കേന്ദ്രത്തില്‍ താളം പിടിച്ച് സഹരോഗികള്‍

അവിടെ നിക്കാഹ്, ഇവിടെ ഒപ്പന; ചികിത്സയിലായ മണവാട്ടിക്ക് ദുഃഖമകറ്റാന്‍ ആരോഗ്യ കേന്ദ്രത്തില്‍ താളം പിടിച്ച് സഹരോഗികള്‍

കോവിഡ് ചികിത്സ കേന്ദ്രങ്ങളിലുള്ളവര്‍ പാട്ടു പാടുന്നതും ഡാന്‍സ് ചെയ്യുന്നതുമെല്ലാം മുന്‍പ് പുറത്തു വന്നിരുന്നു. എന്നാല്‍ ഒപ്പന കളിക്കുന്നത് ആരും കണ്ടു കാണില്ല. അതും മണവാട്ടിക്ക് ചുറ്റും. മട്ടാഞ്ചേരി ടൗണ്‍ഹാളിലെ കൊവിഡ് ചികില്‍സാ കേന്ദ്രമാണ് ഒപ്പനയ്ക്കുള്ള വേദിയായത്.

പാട്ടിനൊത്ത് ചുവടുവയ്ക്കുന്നവരേയും അവര്‍ക്ക് നടുവിലിരുന്ന് വീഡിയോ പകര്‍ത്തുന്ന മണവാട്ടിയേയും വീഡിയോയില്‍ കാണാം. മട്ടാഞ്ചേരി സ്വദേശി നിയാസും ഫോര്‍ട്ട് കൊച്ചി സ്വദേശി ഫായിസയും തമ്മിലായിരുന്നു വിവാഹമാണ് കോവിഡ് ചികിത്സ കേന്ദ്രത്തില്‍ ആഘോഷിച്ചത്. കല്യാണത്തലേന്ന് കൊവിഡ് ബാധിച്ച ഫായിസയാണ് നിശ്ചയിച്ച ദിവസം തന്നെ കല്യാണം കഴിച്ച് മട്ടാഞ്ചേരിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തെ ആഘോഷ വേദിയാക്കി മാറ്റിയത്.

വിവാഹത്തലേന്ന് ഫായിസയ്ക്ക് കോവിഡ് ബാധിച്ചെങ്കിലും വിവാഹം മാറ്റിവെക്കേണ്ടെന്ന് വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. ടൗണ്‍ഹാളില്‍ ഒപ്പന നടക്കുമ്പോള്‍ മട്ടാഞ്ചേരി പടിഞ്ഞാറേക്കോട് മുഹിയദ്ധീന്‍ പള്ളിയില്‍ നിക്കാഹ് നടക്കുകയായിരുന്നു. ഇപ്പോള്‍ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.




Next Story

Related Stories