TopTop
Begin typing your search above and press return to search.

വര്‍ക്കൗട്ടിനൊപ്പം ഗോതമ്പ് പൊടിക്കാം; യുവതിയുടെ വൈറല്‍ വീഡിയോ

വര്‍ക്കൗട്ടിനൊപ്പം ഗോതമ്പ് പൊടിക്കാം; യുവതിയുടെ വൈറല്‍ വീഡിയോ

വര്‍ക്കൗട്ടിന്റെയും ഫിറ്റ്‌നസിന്റെയും പ്രാധാന്യത്തെക്കുറിച്ച് ധാരണയുള്ളവരാണ് ഇന്ന് ഭൂരിഭാഗം പേരും. ആരോഗ്യ സംരക്ഷണത്തിനായി വര്‍ക്കൗട്ട് ചെയ്യുന്നതിനോടൊപ്പം തന്നെ മറ്റൊരു ജോലികൂടി ചെയ്തു തീര്‍ത്താലോ. അത്തരത്തലുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സൈക്ലിങ് മെഷീനില്‍ വര്‍ക്കൗട്ട് ചെയ്യുന്ന യുവതി വര്‍ക്കൗട്ടിനൊപ്പം ഗോതമ്പു പൊടിക്കുന്നതും വീഡിയോയില്‍ കാണാം. സൈക്ലിങ് മെഷീനുമായി ഗ്രൈന്റെര്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ തന്നെ പെഡല്‍ കറക്കുമ്പോഴേക്കും മെഷീന്‍ പ്രവര്‍ത്തിച്ച് ഗോതമ്പ് പെടിയായി മാറുന്നത് കാണാം.

ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരണ്‍ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 2.03 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം 70000ത്തില്‍ കൂടുതല്‍ പേര്‍ കണ്ടു കഴിഞ്ഞു.




Next Story

Related Stories