TopTop
Begin typing your search above and press return to search.

'കര്‍ഷകര്‍ ജീവനോടെയില്ലെങ്കില്‍ എന്റെ മക്കള്‍ എങ്ങനെ ജീവിക്കും?' സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോ

കര്‍ഷകര്‍ ജീവനോടെയില്ലെങ്കില്‍ എന്റെ മക്കള്‍ എങ്ങനെ ജീവിക്കും? സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോ

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സന്ധിയില്ലാ സമരത്തിലാണ.് കാര്‍ഷിക മേഖലയെ ഇല്ലാതാക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്‍മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. രാജ്യമെങ്ങും നിരവധി സംഘടനകളും വ്യക്തികളും കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലുമുള്ള നിരവധിയാളുകള്‍ തങ്ങളാല്‍ കഴിയാവുന്ന സഹായങ്ങളുമായി സമരയിടങ്ങളില്‍ എത്തുന്നുണ്ട്. കുടിവെള്ളവും ഭക്ഷണ സാമഗ്രികളും മരുന്നും കമ്പിളിപ്പുതപ്പുകളുമൊക്കെ ഇത്തരത്തില്‍ സംഭാവന ചെയ്യുന്നവരുണ്ട്. അത്തരത്തില്‍ കുടിവെള്ള കുപ്പികളുമായി ഡല്‍ഹിയിലെ കര്‍ഷക്കിടയില്‍ പതിവായെത്തുന്ന സ്ത്രീ മാധ്യമങ്ങളോടു പറഞ്ഞ വാചകങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ദിവസവും കുടിവെള്ള കുപ്പികളുമായി കര്‍ഷകര്‍ക്ക് സമീപമെത്തുന്ന സ്ത്രീയെ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ക്ക് കൃഷിയുമായോ അനുബന്ധ ജോലികളുമായോ ബന്ധമുള്ളതായി തോന്നിയിരുന്നില്ല. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ അവരോടു നേരിട്ടു ചോദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് തെറ്റിയില്ല. ആ സ്ത്രീയ്ക്ക് കര്‍ഷകരുമായോ കൃഷിയുമായോ യാതൊരു ബന്ധവുമില്ല. അവര്‍ ഡല്‍ഹിയിലെ പ്രശസ്തമായ കമ്പനിയിലെ ജോലിക്കാരിയായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ദിവസവും ജോലി സമയം നഷ്ടപ്പെടുത്തി ഇവിടെ എത്തുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

നിങ്ങളുടെ കുടുംബത്തില്‍ പെട്ടവരാരും ഇവിടില്ലല്ലോ, എന്നിട്ടുമെന്തിനാണ് നിങ്ങള്‍ ഇങ്ങനെ വരുന്നത്? ഇതായിരുന്നു ചോദ്യം. ആ സ്ത്രീയുടെ ഉത്തരം ഇങ്ങനെ, 'എന്റെ മക്കള്‍ക്കുവേണ്ടി. എന്റെ മക്കള്‍ പഠിച്ചു വളര്‍ന്ന് ബഹു രാഷ്ട്ര കമ്പനികളില്‍ ഉള്‍പ്പെടെ ജോലി ചെയ്ത് ധാരാളം പണം സമ്പാദിച്ചേക്കാം. എന്നാല്‍ പൈസ അവര്‍ക്ക് കഴിക്കാനാകില്ലല്ലോ. അതിന് റൊട്ടി വേണ്ടേ. അത് നല്‍കുന്നത് കര്‍ഷകരല്ലേ. ഈ കര്‍ഷകര്‍ ജീവനോടെ ഇല്ലെങ്കില്‍ എന്റെ മക്കള്‍ എങ്ങനെ ജീവിച്ചിരിക്കും'. ഈ രാജ്യത്തെ ഊട്ടുന്നവരാണ് കര്‍ഷകരെന്ന് ചിന്തിക്കുന്ന അനേകമാളുകളുടെ പ്രതിനിധിയുടെ വാക്കുകളെന്ന പേരിലാണ് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.


Next Story

Related Stories