TopTop
Begin typing your search above and press return to search.

തലസ്ഥാനത്ത് തിരക്കുള്ള റോഡില്‍ ചെളിയില്‍ കാലുകള്‍ ഉടക്കി യുവതി, 'ഈ നഗരത്തിന് നഗരപാലികര്‍ ഉണ്ടത്രെ' എന്ന് ജനപ്രതിനിധികളെ വിമർശിച്ച് എഴുത്തുകാരൻ സക്കറിയ

തലസ്ഥാനത്ത് തിരക്കുള്ള റോഡില്‍ ചെളിയില്‍ കാലുകള്‍ ഉടക്കി യുവതി,  ഈ നഗരത്തിന് നഗരപാലികര്‍ ഉണ്ടത്രെ എന്ന്  ജനപ്രതിനിധികളെ വിമർശിച്ച് എഴുത്തുകാരൻ സക്കറിയ

തിരക്കേറിയ റോഡിന് സമീപം കെട്ടിക്കിടക്കുന്ന ചെളിയില്‍ കാലുകള്‍ ഉറച്ച് യുവതി. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കഴക്കൂട്ടത്ത് നിര്‍മാണം പുരോഗമിക്കുന്ന ഫ്‌ളൈ ഓവറിന് സമീപത്താണ് യുവതി ചെളിയില്‍ കുടുങ്ങിയത്.

ധാരാളം വാഹനങ്ങള്‍ കടന്നു പോവുന്ന പാതയ്ക്ക് സമീപത്തേക്ക് ഇറങ്ങി നിന്ന സ്ത്രീയാണ് ചെളിയില്‍ കാലുടക്കി നില്‍ക്കുന്നത്. പാലം നിര്‍മാണം നടക്കുന്നതിന്റെ ഭാഗമായാണ് റോഡിന് വശങ്ങളില്‍ ചെളി നിറഞ്ഞതെന്ന് വ്യക്തം. എന്നാല്‍ ആരും സഹായിക്കാനില്ലാതെ നില്‍ക്കുന്ന സ്ത്രീ ചെളിയില്‍ നിന്നും കയറാനാവാതെ പാടുപെടുന്നതാണ് ദൃശ്യത്തിലുള്ളത്.

എഴുത്തുകാരന്‍ സക്കറിയയാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. നാട് പരിപാലിക്കേണ്ട ജനങ്ങളെ സേവിക്കേണ്ട ജനപ്രതിനിധികളെ കുറ്റപ്പെടുത്തുന്ന പോസ്റ്റിന് ഒപ്പമാണ് സക്കറിയ ഒരു മിനിറ്റില്‍ താഴെ മാത്രമുള്ള വീഡിയോ പങ്കുവയ്ക്കുന്നത്. 'തിരുവനന്തപുരത്തെ കഴക്കൂട്ടം ബൈപ്പാസില്‍ നിന്നാണ് ഈ വീഡിയോ. ഈ നഗരത്തിന് നഗരപാലികര്‍ ഉണ്ടത്രെ. നഗര പാലികരോ കാപാലികരോ?. നഗരത്തിന് മന്ത്രിയും ഉണ്ട് എംപിയും ഉണ്ട് എന്നും മറക്കണ്ട.' എന്നാണ് സക്കറിയയുടെ പോസ്റ്റ്.




Next Story

Related Stories