TopTop
Begin typing your search above and press return to search.

VIDEO|കുരങ്ങ് ഗെയിം കളിക്കുന്നു; പുതിയ പരീക്ഷണത്തിന്റെ വീഡിയോ പുറത്തുവിട്ട് ഇലോണ്‍ മസ്‌കിന്റെ ന്യുറലിങ്ക്

VIDEO|കുരങ്ങ്  ഗെയിം കളിക്കുന്നു; പുതിയ പരീക്ഷണത്തിന്റെ വീഡിയോ പുറത്തുവിട്ട് ഇലോണ്‍ മസ്‌കിന്റെ ന്യുറലിങ്ക്

ബ്രെയിന്‍-മെഷീന്‍ ഇന്റര്‍ഫേസുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ട് അപ്പായ ന്യുറലിങ്ക് വെള്ളിയാഴ്ച ഒരു വീഡിയോ പോസ്റ്റുചെയ്തു. ഒരു കുരങ്ങ് ഓണ്‍-സ്‌ക്രീന്‍ കഴ്സര്‍ നീക്കി വീഡിയോ ഗെയിം കളിക്കുന്നതാണിത്. തലച്ചോറില്‍ ചിപ്പുകള്‍ ഘടിപ്പിച്ച പേജര്‍ എന്ന് വിളിക്കുന്ന ഒന്‍പത് വയസുള്ള കുരങ്ങാണ് ദൃശ്യത്തിലുള്ളത്.

ശരീരം തളര്‍ന്നു കിടക്കുന്നവര്‍ക്ക് വിരലുകളേക്കാള്‍ വേഗത്തില്‍ സ്മാര്‍ട്ട് ഡിവൈസുകള്‍ ചിന്തകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഉപകരണമായിരിക്കും ന്യുറലിങ്ക് ആദ്യമായി പുറത്തിറക്കുകയെന്ന് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. മുന്നിലെ സ്‌ക്രീനില്‍ കാണുന്ന മഞ്ഞ ചതുരത്തിലേക്ക് ജോയ്സ്റ്റിക്ക് ഉപയോഗിച്ച് തൊടുകയാണ് കുരങ്ങ് ചെയ്തത്. പേജര്‍ എന്ന കുരങ്ങിന്റെ കാര്യത്തില്‍ തലച്ചോറില്‍ നിന്നുള്ള സിഗ്‌നലുകള്‍ രണ്ടായിരത്തോളം ഇലക്ട്രോഡുകള്‍ വഴി ശേഖരിക്കുകയും ഇത് കൈകളുടെ ചലനത്തെ ഏകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് ന്യുറലിങ്ക് വിഡിയോയില്‍ പറയുന്നത്. ജോയ്സ്റ്റിക്ക് ഉപയോഗിക്കുമ്പോഴുള്ള സിരകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കുരങ്ങിനെ ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ നിന്നും ലഭിക്കുമെന്നാണ് ന്യുറലിങ്കിലെ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

2016 ലാണ് ഇലോണ്‍ മസ്‌ക് ന്യുറോലിങ്ക് എന്ന സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുന്നത്. മറവി രോഗം ബാധിച്ചവരെയും ശരീരം തളര്‍ന്നു കിടക്കുന്നവരുടേയുമെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ഉപയോഗിച്ച് ശരീരത്തെ നിയന്ത്രിക്കാന്‍ പ്രാപ്തരാക്കുകയാണ് ന്യുറോലിങ്കിന്റെ ലക്ഷ്യം. കുരങ്ങിന്റെ പരീക്ഷണം വിജയിച്ചാല്‍ വൈകാതെ തന്നെ മനുഷ്യനിലും ഈ പരീക്ഷണം നടത്തിയേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.



Next Story

Related Stories