TopTop
Begin typing your search above and press return to search.

'ഗ്ലൗസിട്ട് 20 മിനിറ്റ് എഴുതിക്കാണിക്കാമോ', കേന്ദ്ര വിദ്യാഭ്യാസമന്ത്രിയോട് ക്ഷോഭിച്ച് നീറ്റ് പരീക്ഷാർത്ഥി (വീഡിയോ)

ഗ്ലൗസിട്ട്  20 മിനിറ്റ് എഴുതിക്കാണിക്കാമോ, കേന്ദ്ര വിദ്യാഭ്യാസമന്ത്രിയോട് ക്ഷോഭിച്ച് നീറ്റ് പരീക്ഷാർത്ഥി (വീഡിയോ)

കോവിഡ് ആശങ്ക നിലനിൽക്കെ തന്നെ ജെഇഇ(മെയിൻ), നീറ്റ് പരീക്ഷകൾ നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. പരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതോടെയാണ് പരീക്ഷ നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്.

എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. തീരുമാനവുമായി സർക്കാർ മുന്നോട്ട് പോവുമ്പോൾ അതിന്റെ പ്രായോഗിക വശം പരിശോധിക്കണമെന്നാണ് മിക്കവരുടെയും ആവശ്യം. പരീക്ഷയ്ക്കായി പുറത്തിറക്കിയ മാനദണ്ഡങ്ങൾ എത്രത്തോളം പാലിക്കാനാവുമെന്ന് പരിശോധിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.

ഇത്തരത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടുയാണ് നീറ്റ് പരീക്ഷാർത്ഥിയായ പെൺകുട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ വെല്ലുലിളിക്കുകയാണ് മധ്യപ്രദേശിൽ നിന്നുള്ള പെൺകുട്ടി ചെയ്യുന്നത്. നിസാരമമെന്ന് കരുതുന്ന ഒരു ചോദ്യമാണ് കുട്ടി മന്ത്രിയോട് ഉന്നയിക്കുന്നത്. നീറ്റ് ജെഇഇ പരീക്ഷാ മാനദണ്ഡത്തിൽ പറയുന്നത് വിദ്യാർത്ഥികൾ പരീക്ഷാ സമയത്ത് ഗ്ലൗസ് ധരിക്കണമെന്നാണ്. ഗ്ലൗസ് ധരിച്ച് കൊണ്ട് 20 മിനിറ്റ് തുടർച്ചയായി എഴുതാനാവുമോ എന്നാണ് വിദ്യാർത്ഥിനിയുടെ ചോദ്യം.

തങ്ങളുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ മനസിലാക്കണമെന്നും പരീക്ഷ മാറ്റിവയ്ക്കണമെന്നും വിദ്യാർത്ഥിന് വീഡിയോയിൽ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യം വച്ച് കളിക്കരുത് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ ഇതിനോടകം തന്നെ രംഗത്തെത്തി. നിയമ പോരാട്ടത്തിനും തയ്യാറെടുക്കുകയാണ് ഇവർ. പരീക്ഷ മാറ്റിവയ്ക്കണമെന്ന വിദ്യാർഥികളുടെ ഹർജി തള്ളിയ കോടതിവിധിക്കെതിരെ, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന 6 സംസ്ഥാനങ്ങളിലെ മന്ത്രിമാർ നൽകിയ സംയുക്ത പുനഃപരിശോധനാ ഹർജിയിലാണ് ഈ ആവശ്യം.


Next Story

Related Stories