TopTop
Begin typing your search above and press return to search.

'പൊന്നാമ'; ഒഡീഷയില്‍ കണ്ടെത്തിയ അപൂര്‍വ്വയിനം ആമ- വീഡിയോ

പൊന്നാമ; ഒഡീഷയില്‍ കണ്ടെത്തിയ അപൂര്‍വ്വയിനം ആമ- വീഡിയോ

തോടിന് കറുപ്പ് നിറമുള്ള ആമകളെയേ എല്ലാവരും കണ്ടിട്ടുള്ളു. എന്നാല്‍ മഞ്ഞ നിറമുള്ള ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ആമയാണ് ഇപ്പോള്‍ അതിന്റെ സ്വര്‍ണ്ണനിറത്താല്‍ താരമായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മഞ്ഞ നിറത്തിലുള്ള ആമയെ ഇവിടെ നിന്നും കണ്ടെത്തിയത്. വളരെ വിരളമായ കാഴ്ചയാണിതെന്ന് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

'ആമയുടെ തോടുള്‍പ്പെടെ ശരീരം മുഴുവന്‍ മഞ്ഞനിറമാണ്. ഇത്തരമൊന്നിനെ ഇതിന് മുമ്പ് ഞാന്‍ കണ്ടിട്ടേയില്ല.'എന്നാണ് വനംവകുപ്പ് വാര്‍ഡനായ ഭാനുമിത്ര ആചാര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ബാലസോര്‍ ജില്ലയിലെ സുജാന്‍പൂര്‍ ഗ്രാമത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഗ്രാമവാസികള്‍ ഈ ആമയെ രക്ഷപ്പെടുത്തിയത്. അപ്പോള്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ആമയെ അവര്‍ക്ക് കൈമാറുകയും ചെയ്തു.


Next Story

Related Stories