TopTop
Begin typing your search above and press return to search.

കലാപകാരികള്‍ പള്ളി മിനാരത്തില്‍ ഉയര്‍ത്തിയ കൊടി അഴിച്ചെടുത്ത് ഹിന്ദു യുവാവ്; വീഡിയോ

കലാപകാരികള്‍ പള്ളി മിനാരത്തില്‍ ഉയര്‍ത്തിയ കൊടി അഴിച്ചെടുത്ത് ഹിന്ദു യുവാവ്; വീഡിയോ

നാൽപ്പത്തിരണ്ട് പേർക്ക് ജീവൻ‌ നഷ്ടപ്പെടുകയും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാവുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഡൽ‌ഹി കലാപത്തിന് ശേഷം വടക്ക് കിഴക്കൻ നഗര ഭാഗങ്ങൾ‌ ശാന്തമായിക്കൊണ്ടിരിക്കുകയുമാണ്. കലാപത്തിന്റെതായി പുറത്ത് വന്ന നിരവധി വീഡിയോകളും പുറത്ത് വന്നിരുന്നു. അതിൽ ഒന്നായിരുന്നു നഗരത്തിലെ മുസ്ലിം പള്ളിയുടെ മിനാരങ്ങളിൽ‌ ഒന്നിൽ വലിഞ്ഞ് കയറി കയറി ഹിന്ദുത്വ സംഘടനയുടെ കൊടി കെട്ടിയ സംഭവം,

രാജ്യത്തിന്‌റെ മതേതര പാരമ്പര്യത്തെ കളങ്കം ചാര്‍ത്തിയ ദൃശ്യങ്ങളിയാരുന്നു അത്. എന്നാൽ കലാപങ്ങൾ ഒഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ അക്രമകൾ‌ സ്ഥാപിച്ച ആ കൊടി എടുത്ത് മാറ്റപ്പെട്ടു. അശോക് വിഹാറിലെ പള്ളിക്കു മുകളിൽ നിന്നും രവി എന്ന യുവാവാണ് കൊടി അഴിച്ചു മാറ്റിയക്ച. അക്രമങ്ങൾ വ്യാപിച്ച ഡൽഹിയിൽ നിന്നും മതസാഹോദര്യം വിളിച്ചോതുന്നതായി മാറി ആ വീഡിയോ. കൊടി അഴിച്ചെടുക്കുന്ന ഹിന്ദു യുവാവിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കലാപത്തെ തുടർന്ന് വടക്കു കിഴക്കൻ ഡൽഹിയിൽ നിന്നും നിരവധി മുസ്ലിംകൾ പലായനം ചെയ്തിരുന്നു. ഇവരോടെല്ലാം തിരിച്ചു വരണമെന്നാണ് ഇവിടത്തെ ഹിന്ദു യുവാക്കൾ ആവശ്യപ്പെടുന്നുണ്ട്. എത്രയും സ്‌നേഹത്തോടെയും സന്തോഷത്തോടെയുമാണ് നമ്മളെല്ലാവരും ഇവിടെ കഴിഞ്ഞിരുന്നത്. ഇനിയും അതുപോലെ തന്നെ ജീവിക്കാമെന്നും കൊടി അഴിച്ച് മാറ്റുന്നതിനിടെ വീഡിയോയിൽ പറയുന്നതും കേൾക്കാം.

This young man removes the Hindu Nationalist flag from the top of a Delhi mosque.

How long will it take to remove the poison from India"s body politic?

If Hindutuva was a 100 year project, so is reclaiming our communities and societies..

pic.twitter.com/l3FnlUlgBO
— Suchitra Vijayan (@suchitrav) March 2, 2020

Next Story

Related Stories