TopTop
Begin typing your search above and press return to search.

പിതാവിന്റെ മരണം, രണ്ടാം ദിനം ബൈക്കപകടം, ഒരു വര്‍ഷത്തിന് ശേഷം കാലിന് അടിയന്തിര ശസ്ത്രക്രിയയ്ക്കെത്തിയ പ്രവാസി യുവാവ് ക്വാരന്‍റൈനില്‍

പിതാവിന്റെ മരണം, രണ്ടാം ദിനം ബൈക്കപകടം, ഒരു വര്‍ഷത്തിന് ശേഷം കാലിന് അടിയന്തിര ശസ്ത്രക്രിയയ്ക്കെത്തിയ പ്രവാസി യുവാവ് ക്വാരന്‍റൈനില്‍

വാഹനാപകടത്തിൽ പരിക്കേറ്റ കാലുമായാണ് തിരുവനന്തപുരം നേമം തിരുവല്ലം സ്വദേശി മുഹമ്മദ് ഹ്വാജ മാർ ഇവാനിയോസ് കോളേജിലെ ക്വാറന്‍റൈന്‍ സെന്‍ററില്‍ ദുരിത ജീവിതം നയിക്കുന്നത്. ഖത്തറിൽ നിന്നും ചികിൽസയുടെ അടിയന്തിര ചികിൽസയ്ക്കായി നാട്ടിലെത്തിയ മുഹമ്മദ് ഹ്വാജയ്ക്ക് ക്വാറന്റെയ്ൻ നിർദേശിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം പിതാവ് ഷാജഹാന്റെ മരണം. ഖത്തറിൽ വച്ച് ഹൃദയാഘാതം മൂലമായിരുന്നു മരണം. പിതാവിന്റെ മൃതദേഹത്തോടൊപ്പം നാട്ടിലെത്തിയ മുഹമ്മദ് ഹ്വാജയ്ക്ക് സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് രണ്ടാം ദിനം ബൈക്കപകടത്തിൽ പരിക്കേൽക്കുകയും കാലിൽ കമ്പി ഇടേണ്ടതായും വന്നു. എന്നാൽ വീട്ടിലെ ദുരിതം മൂലം പരിക്കേറ്റ കാലുമായി വീണ്ടും ഹ്വാജ ഖത്തറിലേക്ക് മടങ്ങുകയായിരുന്നു.

എന്നാൽ ഗൾഫിലെത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. പരിക്കേറ്റ കാലുമായി ജോലി ചെയ്യേണ്ടി വന്നത് പ്രശ്നം രൂക്ഷമാക്കി. പിന്നാലെയാണ് ചികിൽസയ്ക്കായി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ഇതിനിടെ കോവിഡുമെത്തി. എന്നാൽ മതിയായ ചികിൽസ ലഭിച്ചില്ലെങ്കില്‍ കാലിന്റെ അവസ്ഥ കൂടുതൽ ഗുരുതരമായേക്കുമെന്നാണ് ലഭിക്കുന്നെ സൂചനകൾ.

ഖത്തറിൽ നിന്നെത്തിയ ആദ്യ ദിനങ്ങൾ ഹോം ക്വാറന്റെയ്നിൽ ആയിരുന്നു. ഇടിഞ്ഞ് വീഴാറായ ചോർന്നൊലിക്കുന്ന വീട്ടിലെ ക്വാറന്റെയിൻ നാട്ടുകാർ ഇടപെട്ടായിരുന്നു മാറ്റിയത്. ഇതോടെ സഹായത്തിന് നിൽക്കേണ്ട മാതാവും ഇപ്പോൾ നിരീക്ഷണത്തിലാണ്. മീഡിയ വൺ ചാനലാണ് മുഹമ്മദ് ഹ്വാജയുടെ ദുരിതം റിപ്പോർട്ട് ചെയ്തത്.


Next Story

Related Stories