UPDATES

സിനിമാ വാര്‍ത്തകള്‍

കൊച്ചിയുടെ പശ്ചാത്തലത്തില്‍ വീണ്ടും വിനായകന്‍; തൊട്ടപ്പന്‍’ ചിത്രീകരണം തുടങ്ങി

ഫ്രാന്‍സിസ് നൊറാണയുടെ ‘തൊട്ടപ്പന്‍’ എന്ന കഥയാണ് സിനിമയാവുന്നത്

വിനായകന്‍ നായകനായെത്തുന്ന ‘തൊട്ടപ്പന്‍’ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് കടമക്കുടിയില്‍ തുടങ്ങി. ഫ്രാന്‍സിസ് നൊറാണയുടെ ‘തൊട്ടപ്പന്‍’ എന്ന കഥയാണ് സിനിമയാവുന്നത്. കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാനവാസ് കെ ബാവക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയെഴുതുന്നത് പിഎസ് റഫീക്കാണ്.

കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പുതുമുഖം പ്രിയംവദയാണ് നായിക. ചിത്രത്തില്‍ വിനായകനെ കൂടാതെ റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍ ,പോളി വില്‍സണ്‍, ദിലീഷ് പോത്തന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തും.

ക്യാമറ സുരേഷ് രാജന്‍, എഡിറ്റിംഗ് ജിതിന്‍ മനോഹര്‍ , സംഗീതം ലീല എല്‍ ഗിരികുട്ടന്‍, പാശ്ചാത്തല സംഗീതം ജസ്റ്റിന്‍ വര്‍ഗീസ.് ഗാനരചന നിര്‍വ്വഹിക്കുന്നത് അന്‍വര്‍ അലി, അജീഷ് ദാസന്‍, പി.എസ് റഫീക്ക് എന്നിവരാണ്. ‘പട്ടം സിനിമാ കമ്പനിയുടെ’ ബാനറില്‍ ‘ദേവദാസ് കാടഞ്ചേരിയും’ ഷൈലജ മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍