സിനിമാ വാര്‍ത്തകള്‍

ദീപിക അനുഷ്‌കയെ വിഷ് ചെയ്തില്ലേ, കാരണം അനുഷ്‌കയുടെ പഴയ കാമുകന്‍ റണ്‍വീറോ!

ബോളിവുഡിലെ മിക്കതാരങ്ങളും വിരാടിനും അനുഷ്‌കയ്ക്കും സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം ലോകശ്രദ്ധയാണ് നേടിയത്. താരങ്ങളുടെ വിവാഹ വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നതോടെ ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ച് രംഗത്തു വന്നത് നിരവധി പ്രമുഖരാണ്. ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും ‘വിരുഷ്‌ക’ ദമ്പതിക്ക് ആശംസകളുമായി വന്നു. അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, പ്രിയങ്ക ചോപ്ര, ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, സിദ്ദാര്‍ത്ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്‍ തുടങ്ങി വലുതും ചെറുതുമായ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ആശംസകള്‍ അര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ കൂട്ടത്തില്‍ ഒരാളുടെ അസാന്നിധ്യം എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ദീപിക പദുകോണ്‍ ആയിരുന്നു അത്. ദീപിക അനുഷ്‌കയ്ക്ക് വിവാഹാശംസകള്‍ നേരുമോ എന്നായിരുന്നു പലരുടെയും സംശയം. ട്വിറ്ററിലോ മറ്റോ ദീപികയുടെതായ ആശംസകളോ വിരാടിന്റെയും അനുഷ്‌കയുടെയും വിവാഹചിത്രങ്ങള്‍ ലൈക്ക് ചെയ്യുകയോ കാണാത്തതോടെ ദീപികയ്ക്കും അനുഷ്‌കയ്ക്കും ഇടയില്‍ എന്തോ പിണക്കം നിലനില്‍ക്കുന്നതായി കരുതി.

അതിനുള്ള കാരണം നിലവില്‍ ദിപീകയുടെ കാമുകനായ രണ്‍വീര്‍ സിംഗ് ആണെന്നാണ് ബോളിവുഡ് ഗോസിപ്പുകാര്‍ പറയുന്നത്. രണ്‍വീറിന്റെ ആദ്യ ചിത്രമായ ബന്ത് ബാജ ബാറത്തില്‍ അനുഷ്‌കയായിരുന്നു നായിക. ഈ ചിത്രത്തിനു പിന്നാലെ റണ്‍വീറും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്‍വീറിന്റെ പൂര്‍വകാലബന്ധമാണ് ദീപികയ്ക്ക് അനുഷ്‌കയോടുള്ള പിണക്കത്തിന് കാരണമായി പറഞ്ഞത്. എന്നാല്‍ രണ്‍വീര്‍ പോലും അനുഷ്‌കയുടെ വിവാഹഫോട്ടോയ്ക്ക് ലൈക്ക് ചെയ്തിരുന്നു. അപ്പോഴും ദീപിക എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നുവെന്നായിരുന്നു ചോദ്യം.

പക്ഷേ ഈ വാര്‍ത്തകളില്‍ ഒന്നും യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ദിപീകയോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ദീപിക അനുഷ്‌കയ്ക്കും വിരാടിനും ആശംസകള്‍ നേര്‍ന്നില്ലെന്നത് ശരിയാണ്. പക്ഷേ, അതിനു പിന്നില്‍ ഇപ്പോള്‍ പറയുന്ന കാരണങ്ങളൊന്നുമല്ല. പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. ദീപികയും അനുഷ്‌കയും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ എല്ലാവര്‍ക്കുമിടയില്‍ നിന്ന് ഒരാളെന്നപോലെ അനുഷ്‌കയെ ആശംസിക്കാന്‍ ദീപിക ആഗ്രഹിച്ചില്ല. പകരം അനുഷ്‌കയെ വ്യക്തിപരമായി തന്നെ തന്റെ ആശംസകള്‍ അറിയിക്കുകയായിരുന്നു ദീപിക ചെയ്തത്. വളരെ ഹൃദയഹാരിയായ സന്ദേശം അനുഷ്‌കയ്ക്ക് ദീപിക അയച്ചിട്ടുണ്ടെന്നും പിങ്ക്‌വില്ലയുടെ റിപ്പോര്‍ട്ടിലുണ്ട്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍