സിനിമാ വാര്‍ത്തകള്‍

പദ്മാവതി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്ന് ബിജെപി എം എല്‍ എ

ഭീഷണി മുഴക്കിയത് ഹൈദരബാദിലെ ഗോഷ്മഹല്‍ എംഎല്‍എയായ ടി.രാജ സിങ്

സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിക്കെതിരെ ഭീഷണിയുമായി തെലങ്കാന ബിജെപി എംഎല്‍എ രംഗത്ത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്ന് ഹൈദരബാദിലെ ഗോഷ്മഹല്‍ എംഎല്‍എയായ ടി.രാജ സിങ് ഭീഷണി മുഴക്കിയത്. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് എം എല്‍ എയുടെ ആരോപണം. ചിത്രം ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നേരത്തെ ശ്രീ രജ്പുത് കര്‍നി സേന ജയ്പൂരിലെ ഷൂട്ടിംഗ് സ്ഥലം ആക്രമിക്കുകയും സഞ്ജയ് ലീല ബന്‍സാലിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ പത്മാവതി റാണിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗം ഉള്‍പ്പെടുത്തി റാണിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ആരാണ് റാണി പത്മാവതി? ചരിത്രമേത്, കഥയേതെന്ന് സംഘപരിവാര്‍ തീരുമാനിക്കും

ഈ മാസം പത്മാവതി എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം ഗുജറാത്തില്‍ സംഘടിപ്പിച്ച രംഗോലി നശിപ്പിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ നാല് പേര്‍ രജ്പുത് കര്‍ണി സേനയിലെയും ഒരാള്‍ വിഎച്ച്പിയിലെയും അംഗങ്ങളാണ്.ഒക്ടോബര്‍ 16ന് കരണ്‍ എന്ന ഒരു പ്രാദേശിക കലാകാരനാണ് സൂറത്തിലെ രാഹുല്‍ രാജ് മാളിലെ തറയില്‍ രംഗോലി വരച്ചത്. ഭന്‍സാലി മൂര്‍ദാബാദ്, ജയ് ശ്രീരാം എന്നിങ്ങനെ ആക്രോശിച്ചുകൊണ്ടാണ് സംഘം രംഗോലി നശിപ്പിച്ചത്.

ക്ഷത്രിയ സമുദായത്തിന്റെ വികാരം വൃണപ്പെടുമെന്ന് ആരോപിച്ച് പദ്മാവതിയുടെ റിലീസ് തടയണമെന്ന ആവശ്യവുമായി ബിജെപി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

കമലില്‍ നിന്ന് എത്ര പെട്ടെന്നാണ് ബന്‍സാലിയിലേക്കുള്ള ദൂരം സംഘപരിവാര്‍ താണ്ടിക്കഴിഞ്ഞത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍