TopTop
Begin typing your search above and press return to search.

ബോണി കപൂര്‍ ശ്രീദേവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് ഇരുപതോളം ടൈറ്റിലുകള്‍; സിനിമയാക്കാന്‍ രാമുവും ഹന്‍സാല്‍ മേത്തയും രംഗത്ത്

ബോണി കപൂര്‍ ശ്രീദേവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് ഇരുപതോളം ടൈറ്റിലുകള്‍; സിനിമയാക്കാന്‍ രാമുവും ഹന്‍സാല്‍ മേത്തയും രംഗത്ത്

അന്തരിച്ച പ്രമുഖ നടി ശ്രീദേവിയെക്കുറിച്ച് ഡോക്യൂമെന്‍ററി നിര്‍മ്മിക്കാനുള്ള പരിശ്രമത്തിലാണ് ഭര്‍ത്താവായ ബോണീ കപൂര്‍. ഇതിനായി ബോണീ കപൂര്‍ ഇരുപതോളം ടൈറ്റിലുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശ്രീ, ശ്രീദേവി, ശ്രീ മാം എന്നിവയൊക്കെയാണ് അതില്‍ ചിലത്. നാലാം വയസ്സുമുതല്‍ അഭിനയജീവിതം ആരംഭിച്ച ശ്രീദേവി 300-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം കോര്‍ത്തിണക്കിയാണ് ഡോക്യൂമെന്‍ററി തയ്യാറാക്കുന്നത്.

ശ്രീദേവിയെക്കുറിച്ച് സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഇതിനകം നിരവധി സംവിധായകര്‍ രംഗത്തെത്തിയിട്ടുണ്ട്. രാം ഗോപാല്‍ വര്‍മ്മയാണ് അതില്‍ പ്രമുഖന്‍. ഹൻസാൽ മേത്തയും ഇത്തരമൊരാശയം പങ്കുവച്ചിരുന്നു. രാം ഗോപാല്‍ വര്‍മ്മയുടെ ‘ക്ഷണാ ക്ഷണം’ ‘ഗോവിന്ദാ ഗോവിന്ദാ’ എന്നീ ചിത്രങ്ങളില്‍ മുഖ്യ വേഷത്തില്‍ എത്തിയിരുന്നത് ശ്രീദേവിയായിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് ശ്രീദേവിയുടെ വലിയൊരു ആരാധകന്‍ കൂടിയായ വര്‍മ്മ ഇക്കാര്യം അറിയിച്ചത്. തിരക്കഥ പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ പദ്ധതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പുതിയൊരു സിനിമക്കായി ശ്രീദേവിയെ സമീപിക്കാനിരിക്കെയാണ് അവരുടെ അപ്രതീക്ഷിത വേര്‍പ്പാടുണ്ടായതെന്ന് സംവിധായകന്‍ ഹൻസാൽ മേത്ത ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ‘അവരെ സമീപിക്കാതിരുന്നതിലും അവരോടൊത്ത് സിനിമ ചെയ്യാത്തതിലും ഞാനൊരുപാട് ഖേദിക്കുന്നു. പക്ഷെ, ഞാന്‍ അവരെക്കുറിച്ച് ഒരു സിനിമ സംവിധാനം ചെയ്യും’ അദ്ദേഹം പറഞ്ഞു. ശ്രീദേവിയുടെ വേഷം ചെയ്യാനായി വിദ്യാ ബാലനെ സമീപിക്കുമെന്നും ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ ഹൻസാൽ മേത്ത പറഞ്ഞു.


Next Story

Related Stories