സിനിമാ വാര്‍ത്തകള്‍

ചെക്ക ചിവന്ത വാനം; മണിരത്നത്തിന്റെ പുതിയ ചിത്രം

Print Friendly, PDF & Email

ചിലമ്പരശന്‍ വിജയ് സേതുപതി, അരവിന്ദ് സ്വാമി എന്നിവരോടൊപ്പം അപ്രതീക്ഷിത സാന്നിധ്യം അരുണ്‍ വിജയുടേത് ആണ്

A A A

Print Friendly, PDF & Email

വന്‍ താരങ്ങളെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ചെക്ക ചിവന്ത വാനം. ചിലമ്പരശന്‍ വിജയ് സേതുപതി, അരവിന്ദ് സ്വാമി എന്നിവരോടൊപ്പം അപ്രതീക്ഷിത സാന്നിധ്യം അരുണ്‍ വിജയുടേത് ആണ്. ഫഹദ് ഫാസിലിന്റെ ഡെയ്റ്റ് പ്രശ്നം കാരണം പിന്‍മാറിയ ഒഴിവിലേക്കാണ് അരുണ്‍ വിജയിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. ജ്യോതിക, ഐശ്വര്യ രാജേഷ്, അദിതി റാവു എന്നിവരാണ് നായികമാര്‍. പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നവാബ് എന്നാണ് ചിത്രത്തിന്റെ തെലുങ്ക് പേര്. മണി രത്നത്തിന്റെ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ആര്‍ റഹ്മാനാണ് സഗീതം. സന്തോഷ് ശിവനാണ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കും.

ചിത്രത്തിന്റെ ഷൂട്ടിംഗ് തിങ്കളാഴ്ച ആരംഭിക്കുന്നു എന്നറിയിച്ചുകൊണ്ട് അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തു. മണിരത്നത്തിന്റെ കാട്ര് വെളിയിതിലെ നായിക അദിതി റാവു തന്റെ പ്രിയപ്പെട്ട സംവിധായകനൊപ്പം മറ്റൊരു സിനിമയില്‍ കൂടി അഭിനയിക്കാന്‍ അവസരം കിട്ടിയതു മഹാഭാഗ്യമായി കരുതുന്നു എന്നു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍