സിനിമാ വാര്‍ത്തകള്‍

തന്റെ രാഷ്ട്രീയം നോക്കി ഭ്രഷ്ട് കൽപ്പിക്കാതെ അൻപതോളം അവാർഡുകൾ സമ്മാനിച്ചത് കമ്മ്യുണിസ്റ്റുകാരുടെ മഹത്വം-സലീംകുമാര്‍

കോൺഗ്രസ് വിചാരിച്ചാൽ കേരളത്തിലെ 140 മണ്ഡലങ്ങളിലും ജയിക്കും

തന്റെ രാഷ്ട്രീയം നോക്കി ഭ്രഷ്ട് കൽപ്പിക്കാതെ അൻപതോളം അവാർഡുകൾ തനിക്ക് സമ്മാനിച്ചത് കമ്മ്യുണിസ്റ്റുകാരുടെ മഹത്വം കൊണ്ടാണെന്നു നടന്‍ സലിം കുമാർ. തനിക്കു നിരവധി അവാർഡുകൾ കിട്ടിയിട്ടുണ്ടെങ്കിലും കോൺഗ്രസ്സുകാരിൽ നിന്ന് കിട്ടുന്ന ആദ്യ അവാർഡാണിതെന്നും അദ്ദേഹം പറഞ്ഞു. ഒല്ലൂർ പി.ആർ.ഫ്രാൻസീസ് സ്മാരകസമിതിയുടെ പുരസ്കാരം സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് വിചാരിച്ചാൽ കേരളത്തിലെ 140 മണ്ഡലങ്ങളിലും ജയിക്കുമെന്നും കോൺഗ്രസുകാർ പക്ഷേ വിചാരിക്കുന്നില്ലെന്നും ചലച്ചിത്ര നടൻ സലിം കുമാർ. താനൊരു കോൺഗ്രസ്സ് പ്രവർത്തകനാണെന്നതിൽ അഭിമാനിക്കുന്ന ആളാണെന്നും സലിം കുമാർ പറഞ്ഞു.

പി. ആർ ഫ്രാൻസിസ് സ്മാരക സമിതി വർക്കിങ് പ്രസിഡന്റ് പി. ജി ബാലൻ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം മുൻമന്ത്രി സി. എൻ ബാലകൃഷ്ണൻ ഉദ്ഘാനം ചെയ്തു. സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പി. വി കൃഷ്ണൻ നായർ, മുൻ മന്ത്രി കെ. പി വിശ്വനാഥൻ, ടി വി ചന്ദ്രമോഹൻ തുടങ്ങിയവർ സംസാരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍