സിനിമാ വാര്‍ത്തകള്‍

പുതിയ നിർമാണ കമ്പനിയുമായി ദിലീഷ് പോത്തന്‍; ആദ്യ ചിത്രം ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്സ്

Print Friendly, PDF & Email

സംവിധായകന്‍ നവാഗതനായ മധു സി നാരായണൻ

A A A

Print Friendly, PDF & Email

ദിലീഷ് പോത്തൻ – ശ്യാം പുഷ്ക്കരൻ ടീം മലയാള സിനിമയിലെ എവർഗ്രീൻ സംവിധായകൻ – തിരക്കഥാകൃത് കൂട്ടുകെട്ടാണ്. ഈ ടീമിന്റെ മഹേഷിന്റെ പ്രതികാരവും, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ദേശീയ തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റുകയും ബോക്സോഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു.

ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് പക്ഷെ പുതിയ റോളിലാണ്. ദിലീഷ്- ശ്യാം കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ നിർമാണ കമ്പനിയായ ദി വർക്കിംഗ് ഹീറോസ് തങ്ങളുടെ പുതിയ ചിത്രത്തിന്റെ വിശദാംശങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടു.

ഫഹദ് ഫാസിൽ ആൻഡ് ഫ്രെണ്ട്സിന്‍റെ നിർമാണ പങ്കാളിത്തത്തിൽ കുമ്പളങ്ങി നൈറ്സ് ആണ് വർക്കിംഗ് ഹീറോസ് പുറത്തിറക്കുന്ന ആദ്യ മലയാളചിത്രം. നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയിൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരോടൊപ്പം ഫഹദ് ഫാസിലും ഒരു പ്രധാന റോളിൽ അഭിനയിക്കുന്നു.

എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിച്ചു കൊണ്ട് ദിലീഷ് പോത്തൻ ആണ് പുതിയ നിർമാണ കമ്പനിയുടെയും, ചിത്രത്തിന്റെയും വിശദശാംശങ്ങൾ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍