സിനിമാ വാര്‍ത്തകള്‍

ശ്രീദേവിയുടെ മരണത്തിന് ശേഷം വീണ്ടും ജാന്‍വി കപൂര്‍ ധഡക്കിന്റെ സെറ്റില്‍; ചിത്രം പുറത്ത്

Print Friendly, PDF & Email

അമ്മയുടെ മരണത്തോടെ ജാന്‍വി സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും ദീര്‍ഘകാലത്തേക്ക് മാറി നില്ക്കും എന്നു വാര്‍ത്തയുണ്ടായിരുന്നു

A A A

Print Friendly, PDF & Email

ശ്രീദേവിയുടെ മരണത്തിന് ശേഷം വീണ്ടും ജാന്‍വി കപൂര്‍ ധഡക്കിന്റെ സെറ്റില്‍. മുംബയിലെ ബാന്ദ്രയില്‍ നടക്കുന്ന സിനിമയുടെ ചിത്രീകരണ ദൃശ്യം പുറത്തുവന്നു. ചുവന്ന കരയുള്ള പച്ച സാരിയുടുത്ത് ജാന്‍വി ക്യാമറയ്ക്ക് മുന്‍പില്‍ നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്.

ബാന്ദ്രയില്‍ നായകന്‍ ഇഷാന്‍ കട്ടറുമൊത്തുള്ള റൊമാന്‍റിക് രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. വരുന്ന ആഴ്ചകളില്‍ നായകനും നായികയും ഒളിച്ചോടുന്ന രംഗങ്ങളും മറ്റും കല്‍ക്കത്തയില്‍ ചിത്രീകരിക്കും. കഴിഞ്ഞ ഡിസംബറില്‍ രാജസ്ഥാനില്‍ വെച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

അമ്മയുടെ മരണത്തോടെ ജാന്‍വി സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും ദീര്‍ഘകാലത്തേക്ക് മാറി നില്‍ക്കും എന്നു വാര്‍ത്തയുണ്ടായിരുന്നു.

മറാത്തി സൂപ്പര്‍ ഹിറ്റ് സൈറാത്തിന്റെ റീമേയ്ക്കാണ് ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ധഡക്. ധഡകിലൂടെയുള്ള ജാന്‍വിയുടെ സിനിമാ പ്രവേശം വളരെ പ്രതീക്ഷയോടെഉയാണ് ശ്രീദേവി കണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍