ഭാര്യയുടെ ഫോണ്‍ കാളുകള്‍ ചോര്‍ത്താന്‍ പ്രശസ്ത നടന് നവാസുദ്ദീന്‍ സിദ്ദിഖി പ്രൈവറ്റ് ഡിറ്റക്ടീവിനെ ചുമതലപ്പെടുത്തിയ കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍. കേസില്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ അഭിഭാഷകന് റിസ്വാന് സിദ്ദിഖി നേരത്തെ നടന് ഹൃത്വിക് റോഷന്റെ കാള്‍ റെക്കോര്‍ഡ്സും ചോര്‍ത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് താനെ പോലീസ് ഇപ്പോള്‍. നടി കങ്കണ റനൌട്ട് ഹൃത്വിക് റോഷന്റെ ഫോണ്‍ നമ്പര്‍ റിസ്വാന് സിദ്ദിഖിക്ക് നല്കി എന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.
കങ്കണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന്റെ പിറ്റേദിവസമാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. താന്‍ നരേന്ദ്ര മോദിയുടെ ആരാധികയാണ് എന്ന പ്രസ്താവനയെ തുടര്‍ന്ന് നടി ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന അഭ്യൂഹം പരന്നിരുന്നു.
ഫോണ്‍ കോള്‍ ചോര്‍ത്തല്‍ കേസില്‍ കഴിഞ്ഞ ആഴ്ചയാണ് റിസ്വാന് സിദ്ദിഖിയെ താനെ പോലീസ് അറസ്റ്റ് ചെയ്തത്. “ഫോണ്‍ കാള്‍ വിശദാംശങ്ങള്‍ ചോര്‍ത്തിയ കേസില്‍ റിസ്വാനെ നേരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് താനേ പോലീസ് പറഞ്ഞു. ജാക്കി ഷാരോഫിന്റെ ഭാര്യ ആയേഷ ഷറോഫ് സാഹില്‍ ഖാന്റെ ടെലിഫോണ്‍ കാള്‍ വിവരങ്ങള്‍ റിസ്വാന് നല്‍കിയിട്ടുണ്ട്. അതേസമയം 2016ല്‍ കങ്കണ റനൌട്ട് ഹൃത്വിക് റോഷന്റെ ഫോണ്‍ നമ്പര്‍ റിസ്വാന് നല്‍കിയത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല എന്നും ഡിസിപി അഭിഷേക് ത്രിമുഖേ പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
http://www.azhimukham.com/film-i-am-a-big-fan-of-modi-says-kangana-ranaut/
ഹൃത്വികുമായി തനിക്ക് ബന്ധമുണ്ടായിരുന്നു എന്ന കങ്കണയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. അതേസമയം കങ്കണയുടെ അവകാശ വാദം ഹൃത്വിക് റോഷന് തള്ളിക്കളഞ്ഞിരുന്നു.
http://www.azhimukham.com/vayicho-kangana-ranaut-demands-apology-from-hrithik-roshan-i-have-faced-humiliation-trauma/
നിലവിലുള്ള വെളിപ്പെടുത്തല്‍ വെച്ചു കുറ്റം ആരോപിക്കുന്ന തരത്തിലുള്ള പ്രചരണം നടത്തുന്നതിനെതിരെ കങ്കണയുടെ സഹോദരി രാംഗോളി ചന്ദെല്‍ രംഗത്തെത്തി. എന്തെങ്കിലും അനുമാനത്തില്‍ എത്തുന്നതിന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. നോട്ടീസ് കൈപ്പറ്റുന്ന മുറയ്ക്ക് എല്ലാ വിവരങ്ങളും അഭിഭാഷകന് വഴി കൈമാറുമെന്നും അവര്‍ പറഞ്ഞു.
http://www.azhimukham.com/filmnews-nawazuddin-siddiqui-accused-spying-wife-summoned-by-police/
http://www.azhimukham.com/trending-viral-cinemanews-why-kangana-moaning-during-sex-asks-cbfc/
http://www.azhimukham.com/hritik-kangana-love-story-legal-mess-cinema-azhimukham/