TopTop

മോഹന്‍ലാല്‍, താങ്കളെ എനിക്ക് വേണ്ടത്ര അറിയില്ലായിരുന്നു; ക്ഷമ ചോദിച്ച് കെആര്‍കെ

മോഹന്‍ലാല്‍, താങ്കളെ എനിക്ക് വേണ്ടത്ര അറിയില്ലായിരുന്നു; ക്ഷമ ചോദിച്ച് കെആര്‍കെ
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലിനെ ചോട്ടാ ഭീം എന്നു പരിഹസിക്കുകയും കോമാളിയെന്ന് ആക്ഷേപിക്കുകയും ചെയ്തതിന് ക്ഷമാപണവുമായി ബോളിവുഡ് നടനും നിര്‍മാതാവുമായ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ രംഗത്ത്. മോഹന്‍ലാല്‍ ആരാധകരുടെ സൈബര്‍ ആക്രമണം സഹിക്ക വയ്യാതെയും സ്വന്തം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതോടെയുമാണ് കെആര്‍കെ ക്ഷമാപണവുമായി രംഗത്തു വന്നതെന്നാണ് സൂചന. കെആര്‍കെയുടെ ട്വീറ്റുകള്‍ക്കെതിരെ വന്‍ ജനരോഷമാണ് ഉയര്‍ന്നിരുന്നത്.

"മോഹന്‍ ലാല്‍ സാര്‍, താങ്കളെ ചോട്ടാ ഭീമന്‍ എന്നു വിളിച്ചതിന് ക്ഷമാപണം. എനിക്ക് താങ്കളെ കുറിച്ച് കാര്യമായി അറിയില്ലാതിരുന്നതിനാല്‍ സംഭവിച്ചതാണ്. താങ്കള്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണെന്ന് എനിക്കിപ്പോള്‍ അറിയാം" എന്നാണ് കെആര്‍കെയുടെ പുതിയ ട്വീറ്റ്.

https://twitter.com/kamaalrkhan/status/856006222721552385?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.india.com%2Fbuzz%2Fkrk-apologises-to-superstar-mohanlal-for-calling-him-chhota-bheem-after-cyber-attack-threat-from-superstars-fans-2057985%2F

ബിആര്‍ ഷെട്ടി 1000 കോടി രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്ന, എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയെഴുതുന്ന 'മഹാഭാരതം' സിനിമ അനൗണ്‍സ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് കെആര്‍കെ മോഹന്‍ലാലിനെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയത്. "മോഹന്‍ലാല്‍, താങ്കളെ കണ്ടാല്‍ ചോട്ടാ ഭീമനെപ്പോലെയുണ്ട്. പിന്നെങ്ങനെയാണ് താങ്കള്‍ മഹാഭാരതത്തിലെ ഭീമന്റെ വേഷം ചെയ്യുക? എന്തിനാണ് താങ്കള്‍ ബി.ആര്‍ ഷെട്ടിയുടെ പണം നശിപ്പിക്കുന്നത് എന്നായിരുന്നു ആദ്യ ട്വീറ്റ്.

https://twitter.com/kamaalrkhan/status/854400604130750465?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.india.com%2Fbuzz%2Fkrk-apologises-to-superstar-mohanlal-for-calling-him-chhota-bheem-after-cyber-attack-threat-from-superstars-fans-2057985%2F

തുടര്‍ന്ന് മോഹന്‍ലാല്‍ ആരാധകര്‍ കെആര്‍കെയ്‌ക്കെതിരെ ട്വിറ്ററിലും ഫേസ്ബുക്കിലും ആക്രമണം ആരംഭിച്ചതോടെ അടുത്ത ട്വീറ്റുമായി കെആര്‍കെ രംഗത്തെത്തി. മോഹന്‍ലാല്‍ അഥവാ ലാലേട്ടന്‍ അഥവാ ചോട്ടാ ഭീമന്റെ വിഡ്ഡികളായ ആരാധകരെ, അദ്ദേഹത്തിന് 1.7 മില്യണ്‍ ഫോളേവേഴ്‌സ് മാത്രമേ ഉള്ളൂ. എനിക്ക് 3.7 മില്യണ്‍ ഉണ്ട്. ആരാണ് വലിയവന്‍ എന്ന് കണക്കു കൂട്ടി നോക്കുക എന്നായിരുന്നു അടുത്തത്.

അടുത്ത ദിവസം കെആര്‍കെ രംഗത്തെത്തിയത് മോഹന്‍ലാലും ജയറാമും ദിലീപും അഭിനയിച്ച ചൈന ടൌണ്‍ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ ഒരു ചിത്രവുമായാണ്. "ജനങ്ങളെ കണ്ടോ ഈ ചോട്ടാ ഭീമിനെ. ഭീമനെ പോലെ ഒരാളുടെ വേഷം ഈ കോമാളി ചെയ്താല്‍ അത് വലിയ ഇന്‍സള്‍ട്ട് ആകും" എന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. ബാഹുബലി താരം പ്രഹാസാണ് ഭീമനാകാന്‍ യോഗ്യനെന്നും താന്‍ കൃഷ്ണനായി അതില്‍ അഭിനയിക്കാമെന്നും കെആര്‍കെ തുടര്‍ന്ന് പറഞ്ഞു.

https://twitter.com/kamaalrkhan/status/854703511526936578?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.india.com%2Fbuzz%2Fkrk-apologises-to-superstar-mohanlal-for-calling-him-chhota-bheem-after-cyber-attack-threat-from-superstars-fans-2057985%2F

എന്നാല്‍ ഈ സമയത്തെല്ലാം മോഹന്‍ ലാല്‍ മൗനം പാലിക്കുകയായിരുന്നു. അതേ സമയം, കെആര്‍കെ തന്റെ ആക്രമണം രൂക്ഷമാക്കി. മോഹന്‍ ലാലിനെ കശ്മലനും ബുദ്ധിശൂന്യനുമെന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു അത്. ആധുനികരും ബുദ്ധിയുള്ളവരും വിദ്യാസമ്പന്നരുമായ ആളകുകള്‍ ട്വിറ്റര്‍ ഉപയോഗിക്കുമ്പോള്‍ വിദ്യാഭ്യാസമില്ലാത്ത, പഴയ മട്ടില്‍ ചിന്തിക്കുന്ന മോഹന്‍ലാലിനെ പോലുള്ള കശ്മലന്മാര്‍ ഇപ്പോഴും ഫേസ് ബുക്ക് ഉപയോഗിക്കുന്നു എന്നായിരുന്നു അത്.

ഇതിനു നേരിട്ട് മറുപടി പറഞ്ഞില്ലെങ്കിലും എന്താണ് പുതിയ സിനിമയുടെ വിശേഷങ്ങളുമായി മോഹന്‍ലാല്‍ രംഗത്തെത്തി. തനിക്ക് ഭീമന്‍ എത്രത്തോളം പ്രിയപ്പെട്ടവനാണെന്നും താന്‍ എങ്ങനെ ആ കഥാപാത്രമായി മാറുന്നുവെന്നും മോഹന്‍ലാല്‍ തന്റെ വ്ളോഗില്‍ കുറിച്ചു.എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ വെറുതെയിരുന്നില്ല. ദി മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് എന്ന എന്ന കൂട്ടം കെആര്‍കെയ്‌ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തി. കെആര്‍കെയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ തീരുമാനിച്ചെന്നും ഇ-മെയിലുകളും ട്വിറ്റര്‍ അക്കൗണ്ടുകളുമെല്ലാം ഇപ്പോള്‍ തങ്ങള്‍ക്ക് പ്രാപ്യമാണെന്നും അവര്‍ ഫേസ്ബുക്കില്‍ അറിയിച്ചു. കെആര്‍കെയുടെ പ്രധാന വരുമാന മാര്‍ഗമായ എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റിലേക്കുള്ള പരസ്യവരുമാനവും തങ്ങള്‍ ഇല്ലാതാക്കുകയാണെന്നും അതിനെക്കുറിച്ച് ഇനി മറന്നേക്കൂ എന്നുമായിരുന്നു കെആര്‍കെയ്ക്കുള്ള മുന്നറിയിപ്പ്.ഇതോടു കൂടിയാണ് പുതിയ ക്ഷമാപണവുമായി കെആര്‍കെ രംഗത്തു വന്നിരിക്കുന്നത് എന്നാണ് സൂചനകള്‍. എന്നാല്‍ മോഹന്‍ലാല്‍ ക്ഷമിച്ചാലും തങ്ങള്‍ ക്ഷമിക്കില്ല എന്നാണ് കെആര്‍കെയുടെ പുതിയ ട്വീറ്റിനോട്‌ മോഹന്‍ലാല്‍ ആരാധകരുടെ പ്രതികരണം.

നേരത്തെ മുസ്ലീം പള്ളികളില്‍ നിന്ന് പ്രാര്‍ത്ഥനയ്ക്ക് വിളിക്കുന്ന ശബ്ദം ശല്യമാകുന്നുവെന്ന വിവാദ പ്രസ്താവന നടത്തിയ ഗായകന്‍ സോനു നിഗത്തെ അനുകൂലിച്ചു കെആര്‍കെ രംഗത്തു വന്നിരുന്നു.

Next Story

Related Stories