സിനിമാ വാര്‍ത്തകള്‍

ഭാര്യയുടെ കാള്‍ റെക്കോര്‍ഡ്സ് ചോര്‍ത്തി; നവാസുദ്ദീന്‍ സിദ്ദിഖിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

Print Friendly, PDF & Email

ഭാര്യ ആരൊക്കെയായി ബന്ധപ്പെടുന്നുണ്ട് എന്നു നിരീക്ഷിക്കാന്‍ നവാസുദ്ദീന്‍ സ്വകാര്യ കുറ്റാന്വേഷകനെ വാടകക്കെടുക്കുകയായിരുന്നു

A A A

Print Friendly, PDF & Email

ഭാര്യയെ രഹസ്യമായി നിരീക്ഷിച്ച കേസില്‍ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയെ താനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഒരു സ്വകാര്യ കുറ്റാന്വേഷകനെ ഉപയോഗിച്ച് ഭാര്യയുടെ ടെലിഫോണ്‍ കാള്‍ വിശദാംശങ്ങള്‍ ചോര്‍ത്തി എന്നാണ് കേസ്. ഭാര്യ ആരൊക്കെയായി ബന്ധപ്പെടുന്നുണ്ട് എന്നു നിരീക്ഷിക്കാന്‍ നവാസുദ്ദീന്‍ സ്വകാര്യ കുറ്റാന്വേഷകനെ വാടകക്കെടുക്കുകയായിരുന്നു.

പ്രതി ചെര്‍ക്കപ്പെട്ട സ്വകാര്യ കുറ്റാന്വേഷകന്‍ ചോദ്യം ചെയ്യലിനിടെ നവാസുദ്ദീന്‍റെ പേര് പറഞ്ഞതിനെ തുടര്‍ന്നാണ് നടനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. സമന്‍സ് അയച്ചെങ്കിലും നവാസുദ്ദീന്‍ ഹാജരായില്ല എന്നു സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ നിതിന്‍ തകരെ പറഞ്ഞു.

ആത്മകഥ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ നവാസുദ്ദീന്‍റെ വ്യക്തി ജീവിതം ഏറെ വിവാദ വിഷയമായി മാറിയിരുന്നു. വിവാഹത്തിന് മുന്‍പ് തനിക്കുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചുള്ള നവാസുദ്ദീന്‍റെ തുറന്നെഴുത്ത് വലിയ കോലാഹലമുണ്ടാക്കിയിരുന്നു.

സിദ്ധീക്കിയുടെ പെണ്‍വേട്ട വീരസ്യങ്ങള്‍; അസാദ്ധ്യ നുണകളെന്ന് കഥയിലെ നായികമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍